Advertisement

ഇന്ന് നേടുന്ന ഓരോ ബൗണ്ടറിയും വിക്കറ്റും സന്നദ്ധപ്രവര്‍ത്തകര്‍ക്ക്; ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്

September 20, 2021
Google News 2 minutes Read

ഇന്ന് കൊല്‍ക്കത്തക്കെതിരെ നടക്കുന്ന ഐ.പി.എല്‍ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നേടുന്ന ഓരോ ബൗണ്ടറിയും വിക്കറ്റും കൊവിഡ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുമെന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് സ്പോണ്‍സര്‍മാരായ മുത്തൂറ്റ് ഗ്രൂപ്പാണ് ഇക്കാര്യമറിയിച്ചത്. രാജ്യത്തെങ്ങും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗിവ് ഇന്ത്യ എന്ന സന്നദ്ധസംഘടനക്കാണ് സമര്‍പ്പിക്കുക.

‘ഞങ്ങള്‍ ഇന്ന് നേടുന്ന ഓരോ ബൗണ്ടറിയും വിക്കറ്റും ഗിവ് ഇന്ത്യയുടെ സന്നദ്ധ സേവനങ്ങള്‍ക്കായി മുത്തൂറ്റ് ഗ്രൂപ്പ് സമര്‍പ്പിക്കും’ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ട്വിറ്ററില്‍ കുറിച്ചു.

ഇന്ന് ഇന്ത്യന്‍ സമയം രാത്രി 7.30. ന് അബുദാബിയിലെ ഷെയ്ക് സായിദ് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യഘട്ട മത്സരങ്ങളിൽ ആർസിബി മികച്ച പ്രകടനമാണ് നടത്തിയത്. നിലവിലെ പോയിന്റ് പട്ടികയിൽ 7 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ആർസിബി.

Story Highlight: rcb banglore-to-donate-their-boundaries-to-frontline-warriors-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here