Advertisement

ശബരിമല വിമാനത്താവള പദ്ധതി നഷ്ടപ്പെടുന്ന രീതിയിൽ ഒന്നും സംഭവിച്ചിട്ടില്ല; വിവാദങ്ങൾ അനാവശ്യം,ഉടൻ മറുപടി നൽകും:വി തുളസീദാസ്

September 20, 2021
Google News 2 minutes Read

ശബരിമല വിമാനത്താവള പദ്ധതി നഷ്ടപ്പെടുന്ന രീതിയിൽ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ശബരിമല വിമാനത്താവളം സ്‌പെഷ്യൽ ഓഫിസർ വി തുളസീദാസ്. ശബരിമല വിമാനത്താവളത്തിന് പ്രാഥമിക അനുമതി പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ലഭിച്ചതാണ്. പദ്ധതി നടപ്പാക്കാൻ യാതൊരു പ്രതിസന്ധിയുമില്ല. ചോദ്യങ്ങൾക്കുള്ള മറുപടി കൺസൾട്ടൻസിയുമായി ആലോചിച്ച് ഉടൻ മറുപടി നൽകുമെന്നും അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിൽ ഉന്നയിച്ചിരിക്കുന്നത് സ്വാഭാവിക ചോദ്യങ്ങൾ മാത്രമാണ്. വ്യോമയാന മന്ത്രാലയത്തിന്റെ സ്ക്രീനിംഗ് കമ്മിറ്റിയാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടതെന്നും ഇപ്പോഴുള്ള വിവാദങ്ങൾ അനാവശ്യമെന്നും വി തുളസീദാസ് അഭിപ്രായപ്പെട്ടു.

ഇതിനിടെ ശബരിമല വിമാനത്താവളം സംബന്ധിച്ച സിവില്‍ ഏവിയേഷന്‍ റിപ്പോര്‍ട്ട് കേരളത്തിന്റെ വികസനം അട്ടിമറിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട് രാജു എബ്രാഹം രംഗത്ത് വന്നിരുന്നു . ടേബിള്‍ ടോപ് വിവാദം ശുദ്ധ അസംബന്ധമാണ്. പ്രതിരോധ മന്ത്രാലയവും എയര്‍പോര്‍ട്ട് അതോറിറ്റിയും എതിര്‍ത്തില്ലെന്നും ശബരിമല വിമാനത്താവളം പ്രധാനമന്ത്രി കേരളത്തിന് നല്‍കിയ ഉറപ്പാണെന്നും രാജു എബ്രഹാം പറഞ്ഞു.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഡിജിസിഎ റിപ്പോര്‍ട്ടിന് പിന്നില്‍ ഏതോ ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എയര്‍പോര്‍ട്ട് അതോറ്റിയോ പ്രതിരോധ മന്ത്രാലയമോ ഒരു എതിര്‍പ്പും ഉന്നയിച്ചിരുന്നില്ലെന്നും രാജു എബ്രഹാം പറഞ്ഞു. കണ്ടെത്തിയ സ്ഥലം വിമാനത്താവളത്തിന് അനുയോജ്യമല്ലെന്നാണ് ഡിജിസിഎ റിപ്പോര്‍ട്ട്. വിമാനത്താവളം രണ്ട് ഗ്രാമങ്ങളെ ബാധിക്കുമെന്നും ഡിജിസിഎ റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also : ശബരിമല വിമാനത്താവളം; ഡിജിസിഎ റിപ്പോര്‍ട്ട് കേരളത്തിന്റെ വികസനം അട്ടിമറിക്കുന്നതാണെന്ന് രാജു എബ്രഹാം


ഇന്നലെയാണ് വിമാനത്താവള നിര്‍ദേശത്തെ എതിര്‍ത്ത് ഡിജിസിഎ വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിമാനത്താവളത്തിന് വേണ്ടി കേരളം തയ്യാറാക്കി കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും ചട്ടം അനുസരിച്ചുള്ള റണ്‍വേ തയ്യാറാക്കാന്‍ ചെറുവള്ളി എസ്റ്റേറ്റിലാകില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

Read Also : ശബരിമല വിമാനത്താവളത്തിന് തിരിച്ചടി; കണ്ടെത്തിയ സ്ഥലം അനുയോജ്യമല്ലെന്ന് ഡിജിസിഎ റിപ്പോര്‍ട്ട്

Story Highlights : Sabarimala airport Controversies are unnecessary: V Thulasidas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here