Advertisement

മന്ത്രിമാര്‍ വിദ്യാര്‍ത്ഥികളാകുന്ന അപൂര്‍വ കാഴ്ച; മൂന്ന് ദിവസത്തെ പരിശീലന പരിപാടിക്ക് ഇന്ന് തുടക്കം

September 20, 2021
Google News 1 minute Read

സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് ഐ.എം.ജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ പത്ത് സെഷനുകളാണുള്ളത്. ഭരണസംവിധാനത്തെ കുറിച്ച് മന്ത്രിമാര്‍ക്ക് അവബോധം ഉണ്ടാക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

ഭരണകാര്യങ്ങളില്‍ പ്രകടനം മെച്ചപ്പെടത്തുന്നതിന് മന്ത്രിമാര്‍ക്ക് ക്ലാസ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരാണ് തീരുമാനം എടുത്തത്. ഇതിന്റെ ഭാഗമായി വരുന്ന മൂന്നു ദിവസങ്ങളിലായി സംസ്ഥാനത്തെ മന്ത്രിമാര്‍ വിദ്യാര്‍ത്ഥികളാകും. തിരുവനന്തപുരം ഐ.എം.ജിയിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഭരണസംവിധാനത്തെ കുറിച്ച് മന്ത്രിമാര്‍ക്ക് അവബോധം ഉണ്ടാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

അധികാരത്തില്‍ എത്തി 100 ദിനം പൂര്‍ത്തിയാക്കിയിട്ടും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് മന്ത്രിമാരുടെ പ്രവര്‍ത്തനം എത്താതും പരീശീലന പദ്ധതിക്ക് പിന്നില്‍ ഉണ്ട്. വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും, മുന്‍ ചീഫ് സെക്രട്ടറിമാരും ക്ലാസുകള്‍ നയിക്കും.

ക്ലാസുകളില്‍ മന്ത്രിമാര്‍ പങ്കെടുക്കണമെന്ന നിര്‍ദേശം മുഖ്യമന്ത്രി തന്നെ കഴിഞ്ഞ മന്ത്രിസഭ യോഗത്തില്‍ നല്‍കിയിരുന്നു. ഒരു മണിക്കൂര്‍ വീതമുള്ള 10 ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
22 പരിശീലന പദ്ധതി അവസാനിക്കും. ദുരന്തവേളകളില്‍ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, മന്ത്രിയെന്ന നിലയില്‍ എങ്ങനെ ടീം ലീഡര്‍ ആകാം തുടങ്ങിയ സെഷനുകളാണ് ആദ്യ ദിനം.

Story Highlights : special training for ministers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here