Advertisement

പാലാ ബിഷപ്പിനെ പിന്തുണച്ചു; ക്ഷമാപണം നടത്തി യുഡിഎഫ് ജില്ലാ കണ്‍വീനര്‍

September 20, 2021
Google News 1 minute Read

യുഡിഎഫ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് വാര്‍ത്ത നല്‍കിയ ജില്ലാ കണ്‍വീനര്‍ ക്ഷമാപണം നടത്തി. ജില്ലാ കണ്‍വീനര്‍ കെ. ആര്‍ ഗിരിജനാണ് ക്ഷമാപണം നടത്തിയത്.

ഇന്നലെ തൃശൂരില്‍ യുഡിഎഫ്സംസ്ഥാന കണ്‍വീനര്‍ എം.എം. ഹസന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം സമവായത്തില്‍ എത്തിയത്. സംഭവത്തില്‍ വീഴ്ച പറ്റിയെന്ന് കാണിച്ച് ഗിരിജന്‍ ഹസന് കത്ത് നല്‍കി.

തൃശൂര്‍ ഡിസിസിയുടെ ഔദ്യോഗിക ഇമെയില്‍ വിലാസത്തില്‍ നിന്നാണ് പാലാ ബിഷപ്പിനെ പിന്തുണച്ച് കെ. ആര്‍ ഗിരിജന്‍ വാര്‍ത്ത കുറിപ്പ് നല്‍കിയത്. മറ്റ് ഘടക കക്ഷികളെ അറിയിക്കാതെയായിരുന്നു പിന്തുണ അറിയിച്ചത്. പാലാ ബിഷപ്പിനെ പിന്തുണച്ച സംഭവം വിവാദമായതിന് പിന്നാലെ ഗിരിജനെ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ജില്ലയിലെ മുസ്ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

Story Highlights : udf convienor apologize

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here