Advertisement

അടുത്തമാസം മുതല്‍ വാക്‌സിന്‍ കയറ്റുമതി പുനരാംഭിക്കും; കേന്ദ്ര ആരോഗ്യ മന്ത്രാലയം

September 20, 2021
Google News 2 minutes Read
vaccine export india

രാജ്യത്ത് അടുത്ത മാസം മുതല്‍ വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഡിസംബര്‍ വരെ അധികമായി വരുന്ന വാക്‌സിന്‍ കയറ്റുമതി ചെയ്യുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. vaccine export india

‘സ്വന്തം പൗരന്മാരുടെ വാക്‌സിനേഷനാണ് പ്രഥമ പരിഗണന നല്‍കുക. അടുത്ത മാസം 30 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ കേന്ദ്രസര്‍ക്കാരിന് ലഭിക്കും. മൂന്ന് മാസത്തിനുള്ളില്‍ 100 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കും. രാജ്യത്ത് കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ 10 കോടി വാക്‌സിന്‍ ഡോസുകള്‍ കുത്തിവച്ചതോടെ ആകെ വാക്‌സിനേഷന്‍ 81 കോടി പിന്നിട്ടെന്നും മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.

രാജ്യത്ത് രണ്ടാംതരംഗത്തില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ വാക്‌സിന്‍ കയറ്റുമതി നിര്‍ത്തലാക്കിയത്. ഡിസംബര്‍ മാസത്തോടെ 94.4 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രത്തിന്റെ നീക്കം. നേരത്തെ വിവിധ രാജ്യങ്ങളിലേക്കായി 6.6 കോടിയോളം ഡോസ് കൊവിഡ് വാക്‌സിനാണ് കയറ്റുമതി ചെയ്തത്.

Read Also : ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക് വീടുകളില്‍ വാക്‌സിനേഷന്‍; കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടിസ്

രാജ്യത്ത് ഇന്ന് 30,256 കൊവിഡ് കേസുകളും 295 കൊവിഡ് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസം കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. കൊവിഡിന്റെ രണ്ടുതരംഗങ്ങളും കൂടുതലായി ബാധിച്ച മഹാരാഷ്ട്രയില്‍ 2,413 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 49 മരണവും.

Story Highlights : vaccine export india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here