Advertisement

ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക് വീടുകളില്‍ വാക്‌സിനേഷന്‍; കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടിസ്

September 20, 2021
Google News 2 minutes Read
Kalluvathukkal liquor tragedy

ഭിന്നശേഷിയും ശാരീരിക ബുദ്ധിമുട്ടുകളും ഉള്ളവര്‍ക്ക് വീടുകളില്‍ വാക്‌സിനേഷന്‍ നടത്തണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടിസ്. നോട്ടിസില്‍ രണ്ടാഴ്ചയ്ക്കകം കേന്ദ്രം മറുപടി നല്‍കണം. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. vaccination at home

ഭിന്നശേഷിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവര്‍ക്ക് വീടുകളില്‍ വാക്‌സിനേഷന്‍ നല്‍കണമെന്ന പൊതുതാത്പര്യ ഹര്‍ജിയാണ് കോടതിക്ക് മുന്‍പില്‍ എത്തിയത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും നോട്ടിസ് അയക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.

Read Also : പള്ളിത്തർക്ക കേസിലെ ഹൈക്കോടതി ഇടപെടൽ സ്വാ​ഗതം ചെയ്ത് ഓർത്തഡോക്സ് സഭ

വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കണം, കോവിന്‍ ആപ്പിന് പുറമേ മറ്റൊരു ഹെല്‍പ് ലൈന്‍ ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിക്കാര്‍ മുന്നോട്ടുവച്ചു. ഗര്‍ഭിണികള്‍ക്കും മുലൂയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനായുള്ള മാര്‍ഗരേഖകളില്‍ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി ബാലാവകാശ കമ്മിഷന്‍ നല്‍കിയ ഹര്‍ജിയിലും കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടിസ് അയച്ചു.

Story Highlights : vaccination at home, supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here