Advertisement

ജമ്മു കശ്മീരില്‍ കരസേന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

September 21, 2021
Google News 1 minute Read

ജമ്മു കശ്മീരില്‍ കരസേന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ഉദംപൂരിലെ വനമേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.

ഉദംപൂരിലെ ശിവ് ഗഡ് ധറില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഹെലികോപ്റ്ററില്‍ മൂന്ന് സൈനികരായിരുന്നു ഉണ്ടായിരുന്നത്. ഇവരെ പൊലീസെത്തി രക്ഷപ്പെടുത്തി. പരുക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം.

പ്രദേശത്ത് മൂടല്‍ മഞ്ഞ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Story Highlights : Army helicopter crashes in Udhampur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here