Advertisement

ബി.ജെ.പി നേതൃത്വത്തിനെതിരെ പരാതിയുമായി മെട്രോമനും മുൻ ഡി.ജി.പിയും

September 21, 2021
Google News 2 minutes Read
Metroman & Jacob Thomas against BJP

ബി.ജെ.പി നേതൃത്വത്തിനെതിരെ പരാതിയുമായി പ്രമുഖർ രംഗത്ത്. ബി.ജെ.പി അവഗണനയിൽ അതൃപ്തി അറിയിച്ച് മെട്രോമാൻ ഇ. ശ്രീധരനും മുൻ ഡി.ജി.പി ജേക്കബ് തോമസും. നിയമസഭാ തെരെഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയിൽ ചേർന്ന പല പ്രമുഖരെയും അവഗണിക്കുന്നതായാണ് പരാതി.

അതേസമയം, തെരെഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടർന്ന് സംഘടനാ തലത്തിൽ സമഗ്ര അഴിച്ചുപണിക്ക് ശുപാർശ ചെയ്ത് ബി.ജെ.പി. ദേശീയ നേതൃത്വം. നാല് ജനറൽ സെക്രട്ടറിമാർ അടങ്ങുന്ന ഉപസമിതിയെ പുനഃസംഘടനയ്ക്കായി നിയോഗിച്ചു. തെരെഞ്ഞെടുപ്പ് പരാജയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാൻ തയാറാക്കും. ജില്ലാ പ്രസിഡന്റുമാരെ ഉൾപ്പെടെ എല്ലാ ഘടകങ്ങളിലും നേതാക്കളെ മാറ്റാനാണ് നിർദേശം.

Read Also : വിയ്യൂര്‍ ജയിലില്‍ പ്രതികള്‍ക്ക് ഒത്താശ; സൂപ്രണ്ടിന്റെ ഓഫിസില്‍ ഇരുന്ന് പ്രതികള്‍ ഫോണ്‍ വിളിച്ചതായി കണ്ടെത്തല്‍

സംസ്ഥാനത്തെ 5 ജില്ലാ അധ്യക്ഷന്മാരെ മാറ്റാനൊരുങ്ങി ബിജെപി. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലാ പ്രെസിഡന്റുമാർക്കെതിരെ നടപടിയുണ്ടാകും. തിരുവനതപുരത്ത് വി വി രാജേഷ് മാറാൻ സന്നദ്ധത അറിയിച്ചു. തിരുവനന്തപുരത്ത് നേതൃമാറ്റം ഉടൻ വേണ്ടെന്ന് കോർ കമ്മിറ്റി.

അഭിപ്രായ വ്യതാസം നടന്ന തൃശ്ശൂരിലും നേതൃമാറ്റത്തിന് സാധ്യത. പത്തനംതിട്ടയിൽ അശോകൻ കുളനടയ്ക്ക് ഒരു അവസരം കൂടി നൽകും. സംഘടനാ സെക്രട്ടറിക്ക് അവലോകന റിപ്പോർട്ടിൽ വിമർശനം.സ്ഥാനം ഒഴിയില്ല. സംഘടനാ സെക്രട്ടറിക്ക് അവലോകന റിപ്പോർട്ടിൽ വിമർശനം. സ്ഥാനം ഒഴിയില്ല. മേഖലാ സംഘടന സെക്രട്ടറിമാരെ മാറ്റുന്നതിൽ തീരുമാനം ആർഎസ്എസിന്റേത്.

ബിജെപി കോർ കമ്മറ്റി യോഗത്തിൽ വി മുരളീധരനെതിരെ വിമർശനവുമായി ബിജെപി കൃഷ്ണദാസ് പക്ഷം. മുരളീധരൻ കേരള രാഷ്ട്രീയത്തിൽ അമിതമായി ഇടപെടുന്നു എന്ന് കൃഷ്ണദാസ് പക്ഷം ആരോപിച്ചു. യോഗത്തിൽ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ചർച്ചയായി. കെ സുരേന്ദ്രൻ്റെ 35 സീറ്റ് പരാമർശം തിരിച്ചടിച്ചു. സുരേന്ദ്രൻ ഏകപക്ഷീയമായി നിലപാട് എടുക്കുന്നു എന്നും വിമർശനം ഉയർന്നു.

Read Also : തൃക്കാക്കര നഗരസഭയിൽ വീണ്ടും ഭരണ പ്രതിസന്ധി; വിപ്പ് കൈപ്പറ്റാതെ കൗൺസിലേഴ്‌സ്

വി മുരളീധരൻ അമിതമായി, അനാവശ്യമായി കേരള രാഷ്ട്രീയത്തിൽ ഇടപെടുന്നു. ഇത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. സംഘടനാ സെക്രട്ടറിമാരും മേഖലാ സെക്രട്ടറിമാരും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പൂർണ പരാജയമാണ്. അടിമുടി മാറ്റം വേണം. പഞ്ചായത്ത് തലം മുതൽ യാതൊരു പ്രവർത്തനവുമില്ല. മുഴുവൻ സമയ പ്രവർത്തകരെ കണ്ടെത്തണം. അവരെ കൃത്യമായ രീതിയി സംഘടനാ പ്രവർത്തനത്തിൽ സജീവമാക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

ബാലശങ്കറിൻ്റെയും ശോഭാ സുരേന്ദ്രൻ്റെയും ഓ രാജഗോപാലിൻ്റെയും പ്രസ്താവനകൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ഇത് അഞ്ചംഗ സമിതിയുടെ റിപ്പോർട്ടിലും സൂചിപ്പിച്ചിരുന്നു. സുരേന്ദ്രൻ രണ്ട് മണ്ഡലത്തിൽ മത്സരിച്ചതും തിരിച്ചടിയായി. മഞ്ചേശ്വരത്ത് മാത്രം മത്സരിച്ചിരുന്നെങ്കിലും നേട്ടമുണ്ടാകുമായിരുന്നു എന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

Story Highlights : Metroman & Jacob Thomas against BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here