തൃക്കാക്കര നഗരസഭയിൽ വീണ്ടും ഭരണ പ്രതിസന്ധി; വിപ്പ് കൈപ്പറ്റാതെ കൗൺസിലേഴ്‌സ്

തൃക്കാക്കര നഗരസഭയിൽ വീണ്ടും ഭരണ പ്രതിസന്ധി. അഞ്ച് കൗൺസിലേഴ്‌സ് കോൺഗ്രസ് വിപ്പ് കൈപ്പറ്റിയില്ല. നേരിട്ട് കൊടുത്തിട്ടും വിപ്പ് കൈപ്പറ്റാൻ കൗൺസിലേഴ്‌സ് തയാറായിരുന്നില്ല. ഈ സാഹചര്യത്തിൽ കൗൺസിലേഴ്‌സിന് രജിസ്റ്റേഡ് പോസ്റ്റിൽ വിപ്പ് അയക്കാൻ ഡി.സി.സി. നേതൃത്വം തീരുമാനിച്ചു. അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടു നല്കാൻ ആവശ്യപ്പെട്ടാണ് വിപ്പ്.
Read Also : ഹൈസ്‌കൂൾ വിദ്യാർത്ഥിനികളുടെ പ്രൊഫൈൽ ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല സന്ദേശം; പരാതിയുമായി വിദ്യാർത്ഥിനികൾ
അതേസമയം, തൃക്കാക്കര ഓണസമ്മാന വിവാദം; സമവായ നീക്കവുമായി ഡിസിസി. അവിശ്വാസ പ്രമേയത്തിന് എൽഡിഎഫ് നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് ഡിസിസിയുടെ നീക്കം. കൂടാതെ തൃക്കാക്കര നഗസഭാധ്യക്ഷ അജിതാ തങ്കപ്പന് പൊലീസ് സംരക്ഷണമൊരുക്കണമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു . അജിതാ തങ്കപ്പൻ നൽകിയ ഹർജിയിലാണ് നടപടി. ഔദ്യോഗിക കൃത്യനിർവഹണത്തിനാവശ്യമായ സംരക്ഷണമൊരുക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. എന്നാൽ നഗരസഭാധ്യക്ഷയുടെ ജീവന് ഭീഷണിയില്ലെന് സർക്കാർ അറിയിച്ചു. ഹർജിയിൽ വിശദീകരണം അറിയിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു.
പ്രതിപക്ഷ കൗൺസിലർമാരിൽ നിന്നും തനിക്ക് ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭാധ്യക്ഷ കോടതിയെ സമീപിച്ചത്. കൂടാതെ പ്രതിപക്ഷ കൗൺസിലർമാർ തന്നെ തടഞ്ഞുവച്ച് കൈയ്യേറ്റം ചെയ്തതായും അജിത തങ്കപ്പൻ ഹർജിയിൽ പറഞ്ഞിട്ടുണ്ട്. നഗരസഭയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ സുരക്ഷ ഒരുക്കണമെന്ന ഹൈക്കോടതി ഉത്തരവ് പോലീസ് പാലിക്കുന്നില്ലെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു.
Read Also : കെ റെയിൽ പദ്ധതി വേണ്ടെന്ന് യു.ഡി.എഫ് ഉപസമിതി; പദ്ധതി അപ്രായോഗികമെന്ന് വിലയിരുത്തൽ
ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിച്ചത്. പണക്കിഴി വിവാദത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്നതിനിടെയാണ് നഗരസഭാധ്യക്ഷ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
Story Highlights : Counselors won’t receive whip
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here