കടുത്ത ആരാധികയെ തേടി മോഹന്‍ലാലിന്റെ കോള്‍ എത്തി; വികാരാധീനയായി രുഗ്മിണിയമ്മ; വിഡിയോ

തന്റെ കടുത്ത ആരാധികയായ രുഗ്മിണിയമ്മയെ തേടി നടന്‍ മോഹന്‍ലാലിന്റെ ഫോണ്‍ കോള്‍ എത്തി. അപ്രതീക്ഷിതമായി മോഹന്‍ലാലിന്റെ ഫോണ്‍ കോള്‍ എത്തിയതോടെ രുഗ്മിണിയമ്മ വികാരാധീനയായി.
വിഡിയോ കോള്‍ വഴിയാണ് രുഗ്മിണിയമ്മയുമായി മോഹന്‍ലാല്‍ സംസാരിച്ചത്. നേരിട്ട് കാണണമെന്ന ആഗ്രഹം രുഗ്മിണിയമ്മ പങ്കുവച്ചപ്പോള്‍ കൊവിഡ് കഴിഞ്ഞ് നേരിട്ട് വരാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇപ്പോള്‍ താന്‍ ഇടുക്കിയിലാണെന്നും കൊവിഡ് പ്രതിസന്ധി കഴിഞ്ഞ് അതുവഴി വരുമ്പോള്‍ കാണാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
പൂങ്കുന്നത്തെ അഗതി മന്ദിരത്തിലാണ് രുഗ്മിണിയമ്മ കഴിയുന്നത്. മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ് ഇവര്‍. മോഹന്‍ലാലിന്റെ കാര്യം പറഞ്ഞ് എല്ലാവരും കളിയാക്കുകയാണെന്ന് പറഞ്ഞ് രുഗ്മിണിയമ്മ പൊട്ടിക്കരയുന്ന ഒരു വിഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളാണ് വിഡിയോ മോഹന്‍ലാലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് മോഹന്‍ലാല്‍ രുഗ്മിണിയമ്മയെ വിളിക്കുകയായിരുന്നു.
Story Highlights : mohanlal called rugminiamma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here