Advertisement

അവസാന ഓവറിൽ 4 റൺസ് പ്രതിരോധിച്ചു; രാജസ്ഥാന് അവിശ്വസനീയ ജയം

September 21, 2021
Google News 2 minutes Read
rajasthan royals won punjab

ഐപിഎലിൽ പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിനു ജയം. 2 റൺസിനാണ് രാജസ്ഥാൻ പഞ്ചാബിനെകീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 185 റൺസ് നേടി ഓളൗട്ട് ആയപ്പോൾ മറുപടി ബാറ്റിംഗിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 183 റൺസ് നേടാനേ പഞ്ചാബിനായുള്ളൂ. അവസാന ഓവറിൽ വരെ മുന്നിൽ നിന്ന പഞ്ചാബ് അവിശ്വസനീയമായാണ് പരാജയപ്പെട്ടത്. അവസാന ഓവറിൽ 4 റൺസ് പ്രതിരോധിച്ച കാർത്തിക് ത്യാഗി ഒരു റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. 67 റൺസ് നേടിയ മായങ്ക് അഗർവാളാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. ലോകേഷ് രാഹുൽ (49) . (rajasthan royals won punjab)

മൂന്ന് തവണയാണ് പഞ്ചാബ് ക്യാപ്റ്റനെ രാജസ്ഥാൻ റോയൽസ് നിലത്തിട്ടത്. അതിൽ രണ്ടെണ്ണം താരതമ്യേന എളുപ്പമുള്ള ക്യാച്ചുകളായിരുന്നു. അതിന് രാജസ്ഥാൻ റോയൽസ് വലിയ വില നൽകേണ്ടിവന്നു. കിട്ടിയ ലൈഫ് മുതലാക്കി രാഹുലും ഒപ്പം മായങ്കും തകർത്ത് കളിച്ചതോടെ രാജസ്ഥാന് മറുപടി ഇല്ലാതായി. മായങ്ക് ആയിരുന്നു അപകടകാരി. ഇതിനിടെ താരം ഫിഫ്റ്റിയും തികച്ചു. ആദ്യ വിക്കറ്റിൽ തന്നെ ഇരുവരും ചേർന്ന് 120 റൺസാണ് സ്കോർ ചെയ്തത്. 12ആം ഓവറിൽ ചേതൻ സക്കരിയ രാജസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ നൽകി. ഫിഫ്റ്റിക്ക് ഒരു റൺ അകലെ രാഹുൽ വീണു. കാർത്തിക് ത്യാഗി പിടിച്ചാണ് രാഹുൽ മടങ്ങിയത്. തൊട്ടുപിന്നാലെ മായങ്കും (67) മടങ്ങി. രാഹുൽ തെവാട്ടിയയുടെ പന്തിൽ ലിയാം ലിവിങ്സ്റ്റൺ പിടിച്ചാണ് ത്യാഗി പുറത്തായത്.

Read Also : മികച്ച തുടക്കം കളഞ്ഞുകുളിച്ച് രാജസ്ഥാൻ; പഞ്ചാബിന് 186 റൺസ് വിജയലക്ഷ്യം

തുടർന്ന് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന എയ്ഡൻ മാർക്രവും നിക്കോളാസ് പൂരാനും ചേർന്ന് പഞ്ചാബിനെ അനായാസ ജയത്തിത്തിനരികെ എത്തിച്ചു. എന്നാൽ അവസാന ഓവറിൽ പൂരാൻ (32) മടങ്ങി. കാർത്തിക് ത്യാഗിയുടെ പന്തിൽ സഞ്ജു പിടിച്ചാണ് വിൻഡീസ് താരം മടങ്ങിയത്. മാർക്രമുമൊത്ത് മൂന്നാം വിക്കറ്റിൽ 57 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് താരം പുറത്തായത്. ഓവറിലെ അഞ്ചാം പന്തിൽ ഹൂഡയും (0) മടങ്ങി. ഹൂഡയും സഞ്ജുവിൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. അവസാന പന്തിൽ മൂന്ന് റൺസ് ആയിരുന്നു പഞ്ചാബിൻ്റെ വിജയലക്ഷ്യം. അവസാന പന്ത് മാത്രം ബാറ്റ് ചെയ്ത ഫേബിയൻ അലന് റൺസെടുക്കാനായില്ല. രാജസ്ഥാന് അവിശ്വസനീയ ജയം. എയ്ഡൻ മാർക്രം (26) പുറത്താവാതെ നിന്നു.

മികച്ച തുടക്കം ലഭിച്ചെങ്കിലും അവസാന ഓവറുകളിൽ ഗംഭീരമായി പന്തെറിഞ്ഞ പഞ്ചാബ് ബൗളർമാർ രാജസ്ഥാനെ പിടിച്ചുകെട്ടുകയായിരുന്നു. 49 റൺസ് നേടിയ യശസ്വി ജയ്സ്വാൾ ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. മഹിപാൽ ലോംറോർ (43), എവിൻ ലൂയിസ് (36), ലിയാം ലിവിങ്സ്റ്റൺ (25) എന്നിവരും രാജസ്ഥാനു വേണ്ടി തിളങ്ങി. പഞ്ചാബിനായി അർഷ്ദീപ് 5 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷമി 3 വിക്കറ്റ് സ്വന്തമാക്കി.

Story Highlights : rajasthan royals won against punjab kings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here