Advertisement

അട്ടപ്പാടിയില്‍ സൂര്യവലയ പ്രതിഭാസം; വിഡിയോ

September 22, 2021
Google News 1 minute Read
attappadi solar halo

ആകാശക്കാഴ്ചയില്‍ അത്ഭുതമൊരുക്കി അട്ടപ്പാടിയില്‍ സൂര്യവലയ പ്രതിഭാസം. നിരവധി പേരാണ് ഈ ആകാശക്കാഴ്ച കണ്ട് അമ്പരന്നത്.

ഇന്നലെയാണ് ആകാശത്ത് ഈ വിസ്മയക്കാഴ്ച ഉണ്ടായത്. സൂര്യന് ചുറ്റും വട്ടം വരച്ചിരിക്കുന്നത് പോലൊരു വെളിച്ചം. അറ്റത്തായി മഴവിൽ നിറവും. ആദ്യം അമ്പരന്ന നാട്ടുകാർക്ക് പിന്നീട് ഇത് വിസ്മയക്കാഴ്ചയായി. ഇത് സോളാർ ഹാലോ എന്ന പ്രതിഭാസമാണെന്ന് പിന്നീട് വിദ​ഗ്ധർ വ്യക്തമാക്കി.

Read Also : സൂപ്പർമൂണും ചന്ദ്രഗ്രഹണവും ഒരുമിച്ച്; ഇന്ന് അപൂർവ ആകാശ പ്രതിഭാസം

അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് ക്രമാതീതമായി ഉയരുമ്പോഴാണ് സൂര്യ വലയം അഥവാ സോളാര്‍ ഹാലോ രൂപപ്പെടുന്നതെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. കൂടുതല് ഐസ് കണങ്ങള്‍ അടങ്ങിയ മേഘങ്ങള്‍ സൂര്യന് താഴെ വരുമ്പോഴാണ് ഈ കാഴ്ചയുണ്ടാകുന്നത്.
നേരത്തെയും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സൂര്യവലയം രൂപപ്പെട്ടിട്ടുണ്ട്.

Story Highlights : attappadi solar halo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here