Advertisement

സൂപ്പർമൂണും ചന്ദ്രഗ്രഹണവും ഒരുമിച്ച്; ഇന്ന് അപൂർവ ആകാശ പ്രതിഭാസം

May 26, 2021
Google News 1 minute Read

ഈ വർഷത്തെ ഏറ്റവും വലിയ പൂർണ ചന്ദ്രൻ അല്ലെങ്കിൽ ‘സൂപ്പർമൂൺ’ ഇന്ന് (മെയ് 26) ദൃശ്യമാവും. സൂപ്പർ മൂണിനൊപ്പം ചന്ദ്രഗ്രഹണം കൂടി സംഭവിക്കുമെന്നതാണ് ഇന്നത്തെ ആകാശ പ്രതിഭാസത്തിന്റെ പ്രത്യേകത. ഭൂമിയോട് ചന്ദ്രൻ ഏറ്റവും അടുക്കുന്ന ദിവസമെന്ന പ്രത്യേകത കൂടി ഈ ദിവസത്തിനുണ്ട്.

ഇന്നത്തെ ആകാശ പ്രതിഭാസം ഈ വർഷത്തെ ഏക പൂർണ ചന്ദ്രഗ്രഹണമാണ്. 2019 ജനുവരിക്ക് ശേഷം ഇതാദ്യമാണ് പൂർണ ചന്ദ്രഗ്രഹണം. ഒപ്പം ആറ് വർഷത്തിന് ശേഷം ഇതാദ്യമാണ് സൂപ്പർമൂണും ചന്ദ്രഗ്രഹണവും ഒന്നിച്ച് വരുന്നത്.

ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്തായിരിക്കുമ്പോഴും ചന്ദ്രൻ ഒരു പൂർണ ചന്ദ്രനായിരിക്കുമ്പോഴും ഒരു സൂപ്പർമൂൺ സംഭവിക്കുന്നുവെന്ന് നാസ കുറിക്കുന്നു.

ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുമ്പോൾ, ഇവ രണ്ടും തമ്മിലുള്ള ദൂരം ഏറ്റവും കുറവായ ഒരു സമയമുണ്ട് (ശരാശരി ദൂരം ഭൂമിയിൽ നിന്ന് 360,000 കിലോമീറ്റർ അകലെയായിരിക്കുമ്പോൾ പെരിഗി എന്ന് വിളിക്കുന്നു), ദൂരം ഏറ്റവും കൂടുതലുള്ള സമയവും ( ഭൂമിയിൽ നിന്ന് 405,000 കിലോമീറ്റർ അകലെയുള്ളപ്പോൾ അപ്പോജി എന്ന് വിളിക്കുന്നു).

ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം ഏറ്റവും കുറവായിരിക്കുമ്പോൾ ഒരു പൂർണ്ണചന്ദ്രൻ പ്രത്യക്ഷപ്പെടുമ്പോൾ, അത് തെളിച്ചമുള്ളതായി കാണപ്പെടുന്നു എന്ന് മാത്രമല്ല, ഒരു സാധാരണ പൂർണ്ണചന്ദ്രനേക്കാൾ വലുതുമായി കാണപ്പെടുന്നു.

നാസയുടെ അഭിപ്രായത്തിൽ, 1979 ൽ ജ്യോതിഷിയായ റിച്ചാർഡ് നോളാണ് സൂപ്പർമൂൺ എന്ന പദം ഉപയോഗിച്ചത്.

ഏകദേശം ഒരു മാസം മുമ്പ് ഏപ്രിൽ 26 ന് മറ്റൊരു പൗർണ്ണമി ഉണ്ടായിരുന്നു, എന്നാൽ ഇന്ന് (മെയ് 26) സാക്ഷ്യം വഹിക്കുന്ന സൂപ്പർമൂൺ 0.04 ശതമാനം ഭൂമിയോട് അടുത്തുട്ടായിരിക്കും.

ഇന്ന് ഒരേ സമയം രണ്ട് ആകാശ പ്രതിഭാസങ്ങൾ നടക്കും. ഒന്ന് സൂപ്പർമൂൺ, മറ്റൊന്ന് പൂർണ ചന്ദ്രഗ്രഹണം, അതായത് ചന്ദ്രനും സൂര്യനും ഭൂമിയുടെ എതിർവശത്തായിരിക്കുന്ന അവസ്ഥ. പൂർണ ചന്ദ്രഗ്രഹണം കാരണം ചന്ദ്രനും ചുവപ്പായി കാണപ്പെടും. കാരണം, സൂര്യനിൽ നിന്നുള്ള ചില പ്രകാശത്തെ ചന്ദ്രനിൽ എത്തുന്നതിൽ നിന്ന് ഭൂമി തടയും, ഭൂമിയുടെ അന്തരീക്ഷം പ്രകാശത്തെ ഫിൽട്ടർ ചെയ്യുമ്പോൾ, അത് “നമ്മുടെ ഗ്രഹത്തിന്റെ നിഴലിന്റെ വക്കത്തെ” മയപ്പെടുത്തുകയും “ചന്ദ്രന് ആഴത്തിലുള്ളതും തിളക്കമുള്ളതുമായ തിളക്കം നൽകുകയും ചെയ്യും.”

ബുധനാഴ്ച സെൻട്രൽ ഡേലൈറ്റ് ടൈം പ്രകാരം രാവിലെ 6:13 ന് അഥവാ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം പ്രകാരം വൈകുന്നേരം 4 മണിയോടെ ആയിരിക്കും ചന്ദ്രൻ നേരെ എതിർവശത്തെത്തുക. ആകാശം തെളിഞ്ഞതാണെങ്കിൽ ലോകത്തെവിടെയും ഈ പൂർണ ചന്ദ്രനെ കാണാനാവും.

ചന്ദ്രഗ്രഹണം നിരീക്ഷിക്കാൻ കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് നാസ പറയുന്നു. ഭൂമിയുടെ നിഴലിലേക്കും പുറത്തേക്കും ചന്ദ്രൻ നീങ്ങുമ്പോൾ ഉണ്ടാകുന്ന ഭാഗിക ഗ്രഹണം, വൈകുന്നേരം ചന്ദ്രൻ ഉദിച്ചതിനുശേഷം ഇന്ത്യ, നേപ്പാൾ, പടിഞ്ഞാറൻ ചൈന, മംഗോളിയ, കിഴക്കൻ റഷ്യ എന്നിവിടങ്ങളിൽ നിന്ന് ദൃശ്യമാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here