സീതത്തോട് ബാങ്കിലെ ക്രമക്കേട്; പുറത്താക്കപ്പെട്ട സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി ഭരണ സമിതി

പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിൽ പുറത്താക്കപ്പെട്ട സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി ഭരണ സമിതി. തട്ടിപ്പ് നടത്തിയ തുക തിരിച്ചടിച്ചതായി കെ.യു ജോസ് വ്യാജരേഖ ഉണ്ടാക്കിയെന്ന ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ട് പുറത്തുവിട്ടു. എന്നാൽ തട്ടിപ്പിൽ ഒപ്പമുണ്ടായിരുന്ന വിരമിച്ച സെക്രട്ടറി എൻ.സുഭാഷ് പണം തിരിച്ചടച്ചതിനാൽ സംഘടന നടപടി ഒഴിവാക്കിയെന്നാണ് സിപിഐഎം വിശദീകരണം.
സീതത്തോട് സഹകരണ ബാങ്കിൽ 1.62 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിലാണ് സെക്രട്ടറി കെ.യു. ജോസിനെ സസ്പെൻഡ് ചെയ്തത്. കോന്നി എംഎൽഎയും സിപിഐഎം നേതൃത്വവും തന്നെ ബലിയാടാക്കുന്നുവെന്ന് ജോസ് ആരോപിച്ചു.
Read Also : കണ്ണമ്പ്ര ഭൂമിയിടപാടില്‍ എ.കെ ബാലനെതിരെ ആരോപണം; നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും
കെ.യു. ജോസും വിരമിച്ച മുൻ സെക്രട്ടറി എൻ സുഭാഷുമാണ് പണം അപഹരിച്ചതെന്നാണ് ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തൽ. കെ.യു ജോസ് ഒരു കോടി 56 ലക്ഷം രൂപ തിരിച്ചടച്ചതായി വ്യാജ രേഖ ഉണ്ടാക്കിയെന്നും ബാങ്ക് ഭരണ സമിതി പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്.
ബന്ധുക്കളുടെ പേരിൽ ബാങ്കിൽ നിന്നുതന്നെ വായ്പ എടുത്താണ് എൻ സുഭാഷ് പണം തിരിച്ചടച്ചതെന്ന് ഭരണ സമിതി വ്യക്തമാക്കി. സുഭാഷ് സെക്രട്ടറിയായിരുന്ന കാലത്തെ തട്ടിപ്പ് പിടിക്കപ്പെട്ടിട്ടും ഇയാൾക്കെതിരെ സംഘടന നടപടി ഉണ്ടായില്ല.
കെ.യു. ജോസിനെ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയ നടപടിക്ക് ബാങ്കുമായി ബന്ധമില്ലെന്നാണ് സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിലെ ചില പേജുകൾ ഒഴിവാക്കിയാണ് ബാങ്ക് ഭരണ സമിതി വാർത്താ സമ്മേളനത്തിൽ വിതരണം ചെയ്തത്.
നിലവിലെ ഭരണ സമിതി അംഗങ്ങൾക്കെതിരായ പരാമർശമുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയതെന്നാണ് സൂചന. കെ.യു ജോസിന്റെ ആരോപണങ്ങൾക്ക് പിന്നാലെ കെ.യു ജനീഷ് കുമാർ എംഎൽഎ യുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് സമരം ശക്തമാക്കിയിട്ടുണ്ട്.
Story Highlight: irregularities-in-seethathodu-bank-inconsistency-in-the-explanation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here