തിരുവനന്തപുരം സ്വർണക്കടത്ത് കേസ്; കോഫെപോസ നിയമം ചുമത്തിയതിനെതിരെയുള്ള പ്രതികളുടെ ഹർജി തള്ളി ഹൈക്കോടതി

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ രണ്ട് പ്രതികൾക്കെതിരെ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ പ്രയോഗിക്കുന്ന കോഫെപോസ നിയമം ചുമത്തിയതിനെതിരെ പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. എ.എം. ജലാൽ, മുഹമ്മദ് ഷാഫി എന്നിവർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന കസ്റ്റംസ് കണ്ടെത്തലിനെ ശരിവച്ചാണ് കോടതി നടപടി. കോഫെപോസ ചുമത്തിയ അഡ്വൈസറി ബോർഡിന്റെ നടപടി റദ്ദാക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Read Also : പാലായില്‍ മകന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് പിതാവ്; അറസ്റ്റ്
അതേസമയം, മുഖ്യപ്രതി സ്വപ്ന സുരേഷിനും സന്ദീപ് നായർക്കുമെതിരെ നേരത്തെ കോഫെപോസ ചുമത്തിയിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെയാണ് ഇരുവർക്കുമെതിരെ കോഫെപോസ നിയമം ചുമത്തിയത്. നിരന്തരം സാമ്പത്തിക തട്ടിപ്പുകൾ നടത്തിയവർക്കെതിരെ ചുമത്തുന്ന പ്രത്യേക നിയമമാണ് കോഫെപോസ. കോഫെപോസ പ്രകാരം കേസെടുത്താൽ പ്രതികളെ കരുതൽ തടങ്കല്ലിലേക്ക് മാറ്റാൻ അന്വേഷണ ഏജൻസിക്ക് അധികാരമുണ്ട്.
Read Also : വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തിയാക്കാൻ വൈകും; കൂടുതൽ സമയം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്
കോഫെപോസ നിയമപ്രകാരം സ്വർണക്കളളക്കടത്തുകേസിലെ പ്രതികളെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കാം എന്ന് നേരത്തെ തന്നെ കസ്റ്റംസിന് നിയമോപദേശം ലഭിച്ചിരുന്നു. സ്ഥിരമായി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ അതിൽ നിന്ന് തടയാൻ വിചാരണ കൂടാതെ ഒരു വർഷം കരുതൽ തടങ്കലിലാക്കാം എന്നതാണ് ഈ നിയമത്തിൻ്റെ പ്രത്യേകത. കോഫെപോസ ബോർഡാണ് ഇതിന് അനുമതി നൽകേണ്ടത്.
Story Highlights: High Court dismissed the petition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here