Advertisement

കർഷക പ്രഷോഭത്തിന് പിന്തുണ; കേരളത്തിൽ സെപ്റ്റംബർ 27ന് എൽ.ഡി.എഫ് ഹർത്താൽ

September 23, 2021
Google News 1 minute Read
LDF hartal in Kerala

കർഷക പ്രഷോഭത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭാരത് ബന്ദ് ദിനമായ 27ന് സംസ്ഥാനത്ത് എൽ.ഡി.എഫ് ഹർത്താൽ. ഭാരത് ബന്ദിന്റെ ഭാഗമായാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഹർത്താലിന്റെ ഭാഗമായി തൊഴിലാളികൾ പണി മുടക്കും. അഞ്ച് പേര് വീതമുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. അഞ്ച്‌ ലക്ഷത്തിലധികം ആളുകൾ പങ്കാളികളാകും. ഹർത്താൽ പ്രഖ്യാപിച്ചാൽ പരീക്ഷകൾ ഉണ്ടാകില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.

Read Also : തിരുവനന്തപുരം സ്വർണക്കടത്ത് കേസ്; കോഫെപോസ നിയമം ചുമത്തിയതിനെതിരെയുള്ള പ്രതികളുടെ ഹർജി തള്ളി ഹൈക്കോടതി

ഈ മാസം 27ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിനാണ് എൽഡിഎഫ് പിന്തുണ പ്രഖ്യാപിച്ചത്. ഇന്ന് ചേർന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് 27 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. മോട്ടോർ വാഹന തൊഴിലാളികളും കർഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകൾ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

ഇടത് പാർട്ടികൾ നേരത്തെ ബന്ദിനെ അനുകൂലിച്ചിരുന്നു. തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകളാണ് ഈ മാസം 27ന് ഭാരത് ബന്ദിന് ആദ്യം ആഹ്വനം ചെയ്തത്.

Read Also : നോക്കുകൂലി നൽകിയില്ല ; കരാറുകാരന് യൂണിയൻ തൊഴിലാളികളുടെ മർദനം

അതിനിടെ ബന്ദിന് പൂർണ പിന്തുണ നൽകുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചിരുന്നു. ബിഎംഎസ് ഒഴികെയുള എല്ലാ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹർത്താലിന് എൽ ഡി എഫ് പിന്തുണ കൂടി ലഭിച്ചതോടെ സംസ്ഥാനത്ത് ഹർത്താൽ പ്രതീതിയായിരിക്കും.

അതേസമയം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ നാർകോട്ടിക് ജിഹാദ് പരാമർശം ഇടതുമുന്നണി യോഗത്തിൽ ചർച്ചയായില്ല. സർക്കാർ നിലപാട് വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടെ ഈ വിഷയത്തിൽ തുടർ ചർച്ചകൾ വേണ്ടെന്ന് യോഗം തീരുമാനമെടുത്തു.

Story Highlights: LDF hartal in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here