Advertisement

നോക്കുകൂലി നൽകിയില്ല ; കരാറുകാരന് യൂണിയൻ തൊഴിലാളികളുടെ മർദനം

September 23, 2021
Google News 2 minutes Read

തിരുവനന്തപുരത്ത് നോക്കുകൂലി നൽകാത്തതിൽ യുവാവിനെ മർദിച്ചു. സിഐടിയു – ഐഎൻടിയുസി തൊഴിലാളികളാണ് വീട് നിർമ്മാണ കരാറുകാരനായ മണികണ്ഠനെ മർദിച്ചത്.

വീടിന്റെ കോൺക്രീറ്റിന് വേണ്ടി ഇന്നലെ കമ്പി ഇറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിഐടിയു – ഐഎൻടിയുസി പ്രവർത്തകർ 10,000 നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് നൽകാൻ കഴിയില്ലെന്ന് മണികണ്ഠൻ ഇവരെ അറിയിച്ചു.

Read Also : എല്ലാ പ്ലസ് വൺ വിദ്യാർത്ഥികൾക്കും സീറ്റ് ഉറപ്പാക്കും; വി ശിവൻകുട്ടി

ഇതിന് പിന്നാലെയാണ് കരാറുകാരനായ മണികണ്ഠനെതിരെ ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യൂണിയൻ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തിയാക്കാൻ വൈകും; കൂടുതൽ സമയം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്

Story Highlights: Union Workers Attacked Building Contractor TVM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here