Advertisement

മലപ്പുറത്ത് നാലംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി

September 23, 2021
Google News 1 minute Read
malappuram kidanapping

മലപ്പുറത്ത് നാലംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. മലപ്പുറം കാളികാവ് ചോക്കാട് പുലത്തില്‍ റഷീദിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. കോഴിക്കോട് നിന്ന് ടാക്‌സിയില്‍ മലപ്പുറത്തേക്ക് വരികയായിരുന്ന റഷീദിനെ കാറിടിപ്പിച്ച് അപകടമുണ്ടാക്കിയ ശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് പരാതി. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

മഞ്ചേരി പട്ടര്‍കുളത്ത് വെച്ച് റഷീദ് സഞ്ചരിച്ചിരുന്ന കാറിന് നേരെ മറ്റൊരു കാര്‍ ഇടിപ്പിച്ചാണ് സംഘം അപകടമുണ്ടാക്കിയതെന്ന് ടാക്‌സി ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. തൊട്ടുപിന്നാലെ റഷീദിന്റെ ബന്ധുക്കളുമുണ്ടായിരുന്നു. ഇവരെത്തിയതോടെ നാലംഗ സംഘം റഷീദിനെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു.

Read Also : കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സംശയം

മൂന്നുദിവസം മുന്‍പാണ് റഷീദ് വിദേശത്തുനിന്നെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights: malappuram kidanapping

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here