Advertisement

ബിജെപി അധ്യക്ഷനാകാനില്ല; പാലാ ബിഷപിൻ്റെ പ്രസ്താവനയിൽ മുഖ്യമന്ത്രി പറഞ്ഞത് കാര്യങ്ങൾ മനസിലാക്കാതെയാകാമെന്ന് സുരേഷ് ​ഗോപി എം.പി

September 23, 2021
Google News 1 minute Read

പാലാ ബിഷപിൻ്റെ പ്രസ്താവനയിൽ മുഖ്യമന്ത്രി പറഞ്ഞത് ശരിയായി കാര്യങ്ങൾ മനസിലാക്കാതെയാകാമെന്ന് സുരേഷ് ​ഗോപി എം പി. കൂടാതെ താൻ ബി ജെ പി സംസ്ഥാന അധ്യക്ഷനാകാനില്ലെന്നും സുരേഷ് ഗോപി ആവർത്തിച്ചു. കെ സുരേന്ദ്രനോ വി മുരളീധരനോ വിചാരിച്ചാലും അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ല.

അധ്യക്ഷൻ ആകേണ്ടത് സിനിമാക്കാരല്ല രാഷ്ട്രീയക്കാരാണെന്നും സുരേഷ് ​ഗോപി പറഞ്ഞു. പാലാ ബിഷപ് ഒരു സമുദായത്തെയും മോശമായി പറഞ്ഞിട്ടില്ല. ആ സമുദായത്തിലെ നല്ലവരായ ആളുകൾക്ക് വിഷമവും ഇല്ല. ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുതെന്നാണ് തന്റെ നിലപാട്. പക്ഷേ അതിനു വേണ്ടി ഒരു സാമൂഹ്യ വിപത്തിനെ കണ്ടില്ലെന്നു നടിക്കരുതെന്നും സുരേഷ് ​ഗോപി പറഞ്ഞു.

Read Also : തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദം; അജിത തങ്കപ്പനെതിരായ അവിശ്വാസ പ്രമേയം ഇന്ന്

കേന്ദ്രം സഭാ അധ്യക്ഷന്മാരുടെ യോഗം വിളിക്കും. അവരുടെ ആകുലതകൾ ചർച്ച ചെയ്യും. നേരത്തേ തീരുമാനിച്ചതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് വേഗം കൂട്ടുമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

Story Highlight: sureshgopi-not-for-the-post-of-bjp-president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here