Advertisement

‘ഇന്ത്യയിലേക്കുള്ള പര്യടനം ഒരു ടീമും റദ്ദാക്കില്ല’; ന്യൂസീലൻഡ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകളെ വിമർശിച്ച് ഉസ്മാൻ ഖവാജ

September 23, 2021
Google News 2 minutes Read
Usman Khawaja criticizes england

പാക് പര്യടനം റദ്ദാക്കിയ ന്യൂസീലൻഡ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകളെ വിമർശിച്ച് ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജ. പണമാണ് എല്ലാത്തിനു പ്രധാനമെന്നും ഇങ്ങനെ ഒരു ചുറ്റുപാടിൽ ഇന്ത്യയിലേക്കുള്ള പര്യടനം ഒരു ടീമും റദ്ദാക്കില്ലെന്നും ഖവാജ പറഞ്ഞു. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയാണ് ഇരു ക്രിക്കറ്റ് ബോർഡുകളും പര്യടനം റദ്ദാക്കിയത്. (Usman Khawaja criticizes england)

“പാകിസ്താൻ ആയതുകൊണ്ട് താരങ്ങൾക്കും ക്രിക്കറ്റ് ബോർഡുകൾക്കും നോ പറയാൻ എളുപ്പമാണ്. ബംഗ്ലാദേശ് ആണെങ്കിലും ഇത് തന്നെയാകുമായിരുന്നു അവസ്ഥ. പക്ഷേ, ഇങ്ങനെ ഒരു അവസ്ഥയിലാണെങ്കിലും ആരും ഇന്ത്യൻ ടീമിനോട് നോ പറയില്ല. പണമാണ് എല്ലാത്തിനു പ്രധാനം. പണം ഒരു വലിയ ഘടജം തന്നെയാണ്. വിവിധ ടൂർണമെൻ്റുകളിലൂടെ തങ്ങളുടെ രാജ്യത്ത് ക്രിക്കറ്റ് കളിക്കുക സുരക്ഷിതമാണെന്ന് പാകിസ്താൻ വീണ്ടും വീണ്ടും തെളിയിക്കുന്നുണ്ട്.”- ഖവാജ പറഞ്ഞു.

ആദ്യ ഏകദിനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പര്യടനത്തിൽ നിന്ന് കിവീസ് പിന്മാറിയത്. 18 വർഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കിവീസ് പാകിസ്താനിൽ പര്യടനത്തിനെത്തിയത്. സെപ്തംബർ 17ന് റാവൽപിണ്ടിയിലാണ് ആദ്യ മത്സരം തീരുമാനിച്ചിരുന്നത്. മത്സരത്തിനായി ഇരു താരങ്ങളും ഗ്രൗണ്ടിൽ ഇറങ്ങാതിരുന്നത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. കാണികളെ സ്റ്റേഡിയത്തിലേക്ക് കടത്തിവിടാതിരുന്നത് സംശയത്തിനിടയാക്കി. തുടർന്ന് സംഭവത്തിൽ വ്യക്തത വരുത്തി ന്യൂസീലൻഡ് ക്രിക്കറ്റ് രംഗത്തുവരികയായിരുന്നു. സർക്കാർ നിർദ്ദേശപ്രകാരം പാകിസ്താനിലെ സുരക്ഷാ ഏർപ്പാടുകളിൽ സംശയമുണ്ടെന്ന് അധികൃതർ അറിയിച്ചതിനാൽ പര്യടനത്തിൽ നിന്ന് പിന്മാറാൻ ന്യൂസീലൻഡ് തീരുമാനിക്കുകയായിരുന്നു എന്ന് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. സുരക്ഷാ ഭീഷണിയെപ്പറ്റി കൂടുതൽ വിവരിക്കാനില്ലെന്നും ബോർഡ് വ്യക്തമാക്കി.

ന്യൂസീലൻഡിനു പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തിൽ നിന്ന് പിന്മാറി. ഒക്ടോബറിൽ രണ്ട് ടി20 മത്സരങ്ങൾക്കായി ഇംഗ്ലണ്ട് പാകിസ്താനിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ താരങ്ങളുടേയും സപ്പോർട്ട് സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

പര്യടനത്തിൽ നിന്ന് പിന്മാറിയ ന്യൂസീലൻഡ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകൾക്കെതിരെ പാകിസ്താൻ നിയമനടപടിക്കൊരുങ്ങുകയാണ്. വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. അഭിഭാഷകരുമായി സംസാരിക്കുകയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: Usman Khawaja criticizes new zealand england

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here