ഡൽഹി രോഹിണി കോടതിയിലെ വെടിവെപ്പ്; ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് അഭിഭാഷകർ

ഡൽഹി രോഹിണി കോടതിയിലുണ്ടായ വെടിവെപ്പ് ഗുരുതരമായ സുരക്ഷാ വീഴ്ചയെ തുടർന്നാണെന്ന് അഭിഭാഷകർ. കോടതിയിൽ മുൻപും സുരക്ഷാ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് അഭിഭാഷകർ ആരോപിച്ചു. കോടതിയിലുള്ള രണ്ട് സ്കാനറുകളും പ്രവർത്തിക്കുന്നില്ല. കോടതിയിൽ മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ചിട്ടില്ലെന്നും തിരിച്ചറിയിൽ കാർഡുകൾ പരിശോധിക്കുന്നതിലും കോടതിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും അഭിഭാഷകർ പറഞ്ഞു.
ഡൽഹി രോഹിണി കോടതിയിൽ മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പില്‍ മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഗുണ്ട തലവൻ ഗോഗി അടക്കം മൂന്ന് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയിൽ ഹാജരാക്കി വിചാണ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അക്രമത്തില്‍ ആറ് പേർക്ക് വെടിയേറ്റു.
കോടതിയിലെ രണ്ടാം നിലയിലെ 207-ാം നമ്പർ മുറിയിലാണ് വെടിവെപ്പ് നടന്നത്. കൊടുംകുറ്റവാളി ജിതേന്ദർ ഗോഗിയുടെ വിചാരണ നടക്കുന്നതിനിടെ അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേർ കോടതിമുറിയിൽ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
Read Also : ഡൽഹിയിൽ കോടതി പരിസരത്ത് വെടിവെയ്പ്പ്; ഗുണ്ടാത്തലവൻ അടക്കം നാല് പേർ കൊല്ലപ്പെട്ടു
വെടിവെപ്പിൽ ഡൽഹി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നോർത്തേൺ റേഞ്ച് ജോയിൻ്റ് കമ്മിഷണർക്കാണ് അന്വേഷണ ചുമതല. ഇതിനിടെ രോഹിണി കോടതിയിൽ നടന്നത് അതീവ സുരക്ഷാ വീഴ്ചയാണെന്ന ആരോപണം ഉയരുന്നുണ്ട്.
Read Also : അസം പൊലീസ് വെടിവെപ്പ്: വെടിയേറ്റുമരിച്ച ആളുടെ ശരീരത്തില്‍ ചവിട്ടിയ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍
Story Highlights: delhi rohini court Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here