Advertisement

മോദിയുമായുള്ള കൂടിക്കാഴ്ചയിൽ കര്‍ഷകരുടെ ആശങ്കകൾ ചർച്ചചെയ്യണം; ബൈഡനോട് ടികായത്

September 24, 2021
Google News 7 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയിലെ കര്‍ഷകരുടെ ആശങ്കകള്‍ കൂടി ചര്‍ച്ചാ വിഷയമാക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ട് കര്‍ഷക നേതാവ് രാകേഷ് ടികായത്‌. യുഎസ് പ്രസിഡന്റിനെ ടാഗ് ചെയ്ത് ട്വിറ്ററിലൂടെയാണ് ടികായത് ബൈഡനോട് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. മോദി-ബൈഡന്‍ ഉഭയകക്ഷി ചര്‍ച്ച നടക്കാനിരിക്കെയാണ് ടികായതിന്റെ ട്വീറ്റ്.

കേന്ദ്രസര്‍ക്കാറിന്റെ മൂന്ന് കര്‍ഷക നിയമങ്ങളും രാജ്യത്തെ കര്‍ഷകരെ രക്ഷിക്കാന്‍ പിന്‍വലിച്ചേ മതിയാകൂ. ഈ കറുത്ത നിയമങ്ങള്‍ക്കതിരേ പ്രതിഷേധിക്കുന്ന ഇന്ത്യയിലെ കര്‍ഷകരുടെ ആശങ്കകള്‍ മോദിയുമായുള്ള ചര്‍ച്ചയില്‍ പരിഗണിക്കണമെന്നും ടികായത് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ബൈഡന്‍ കര്‍ഷകര്‍ക്കായി ഇക്കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന ഹാഷ് ടാഗോടെയാണ് ടികായത്തിന്റെ ട്വീറ്റ്.

കഴിഞ്ഞ 11 മാസമായി തുടരുന്ന പ്രതിഷേധത്തിനിടെ 700 കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തങ്ങളെ രക്ഷിക്കാന്‍ ഈ കറുത്ത നിയമം പിന്‍വലിച്ചേ മതിയാകൂ. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കര്‍ഷകരുടെ ആശങ്കകള്‍ക്ക് കൂടി ശ്രദ്ധ നല്‍കണമെന്നും ടികായത് കൂട്ടിച്ചേർത്തു.

Story Highlights: In tweet to Biden, farm leader Rakesh Tikait seeks US help on farm laws

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here