ഐപിഎൽ 2021; ചെന്നൈക്ക് 157 റൺസ് വിജയലക്ഷ്യം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈക്ക് 157 റൺസ് വിജയലക്ഷ്യം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് 20 ഓവറിൽ 156 റൺസ് നേടി. ദേവദത്ത് പടിക്കൽ 70 റൺസും, വിരാട് കോലി 53 റൺസുമെടുത്തു. 12 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 111 എന്ന നിലയിലായിരുന്നു ബാംഗ്ലൂര്‍. എന്നാൽ വിരാട് കോലിയുടെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ റൺ റേറ്റും കുറഞ്ഞു. കൃത്യമായ ഇടവേളകളിൽ ചെന്നൈക്ക് വിക്കറ്റുകൾ വീഴ്ത്താനുമായി. ചെന്നൈക്ക് വേണ്ടി ബ്രാവോ മൂന്നും താക്കൂർ 2 വിക്കറ്റും നേടി.
Read Also : ഐപിഎല്‍ 2021: ഹൈദരാബാദ് ടീമിൽ നടരാജന് പകരം ജമ്മു കശ്മീരില്‍ നിന്നുള്ള മീഡിയം പേസര്‍
മണല്‍ക്കാറ്റിനെത്തുടര്‍ന്ന് വൈകി ആരംഭിച്ച മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കൊല്‍ക്കത്തയ്‌ക്കെതിരേ കളിച്ച ടീമില്‍ നിന്നും ആര്‍.സി.ബി. രണ്ടു മാറ്റം വരുത്തിയിട്ടുണ്ട്. പേസര്‍ നവ്ദീപ് സൈനിയും ടിം ഡേവിഡും ടീമില്‍ ഇടംപിടിച്ചപ്പോൾ മലയാളി താരം സച്ചിന്‍ ബേബിയും കിവീസ് താരം കൈല്‍ ജാമിസണും പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ വിജയിച്ച അതേ ടീമുമായാണ് ചെന്നൈ ഇറങ്ങുന്നത്.
ഇതുവരെ ഐ.പി.എല്ലില്‍ 26 തവണ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 17-ലും ചെന്നൈ വിജയം നേടി. 9 മത്സരങ്ങളില്‍ മാത്രമാണ് ബാംഗ്ലൂര്‍ വിജയം നേടിയത്. നിലവില്‍ പോയന്റ് പട്ടികയില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 12 പോയന്റുമായി ചെന്നൈ രണ്ടാം സ്ഥാനത്താണ്.
Story Highlight: ipl-live-update-csk-rcb-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here