Advertisement

കാർഷിക വിളകളിൽ നിന്നും മദ്യ ഉത്പാദനം; വിശദ പഠനം ആവശ്യമെന്ന് കൃഷിമന്ത്രി ട്വന്റിഫോറിനോട്

September 24, 2021
Google News 1 minute Read
liquor from fruits kerala

കാർഷിക വിളകളിൽ നിന്നും മദ്യ ഉത്പാദനത്തിൽ വിശദ പഠനം ആവശ്യമെന്ന് കൃഷിമന്ത്രി പി പ്രസാദ് ട്വന്റിഫോറിനോട്. പഠനശേഷം മദ്യ ഉത്പാദനം ആലോചിക്കും. നീര സംഭരണത്തിൽ പOനം തുടങ്ങി. വിളകളിൽ നിന്ന് വീഞ്ഞുത്പാദനവും പരിഗണനയിലുണ്ടെന്ന് പരി​ഗണനയിലുണ്ടെന്നും കൃഷിമന്ത്രി പറഞ്ഞു.

ഓരോ കാർഷിക ഉത്പന്നത്തിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുക അത്യന്താപേക്ഷികമാണെന്ന് കൃഷി മന്ത്രി പറഞ്ഞു. കൂടുതൽ ഉത്പാദനം ഉണ്ടാകുമ്പോൾ അത് കൃഷിക്കാർക്ക് ​ഗുണകരമായി തീരുമെന്നും മന്ത്രി പറഞ്ഞു.

മരച്ചീനിയിൽ നിന്ന് വില കുറഞ്ഞ സ്പിരിറ്റ് ഉത്പാദനം പരിഗണിക്കാമെന്ന് ധനമന്ത്രി സഭയിൽ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും ധനമന്ത്രി പറഞ്ഞു. സഹകരണ സംഘങ്ങൾ വഴി 2000 കോടി രൂപയുടെ പദ്ധതി പരിഗണിക്കുമെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു. പൈനാപ്പിൾ, പഴം, മാങ്ങ എന്നിവ കേടുവരാതെ സംരക്ഷിക്കാനും 4% പലിശ നിരക്കിൽ സംരംഭകർക്ക് വായ്പ ലഭ്യമാക്കാനും പദ്ധതിയൊരുക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

Read Also : മരച്ചീനിയിൽ നിന്ന് വില കുറഞ്ഞ സ്പിരിറ്റ് ഉത്പാദനം പരിഗണിക്കാം : ധനമന്ത്രി

ബയോ ഡൈവേഴ്‌സിറ്റി സർക്യൂട്ടിൽ ശാസ്താംകോട്ട തടാകം, പരവൂർ കായൽ, അടവി എന്നിവയെയും ഉൾപ്പെടുത്തി. കശുവണ്ടി, കയർ, കൈത്തറി വ്യവസായങ്ങൾക്ക് ഫണ്ട് ലഭ്യമാക്കും. ചെറുകിട വ്യാപാരികൾക്ക് പലിശ കുറഞ്ഞ വായ്പ ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Story Highlights: liquor from fruits kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here