മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുൾ ഖാദർ മൗലവി അന്തരിച്ചു

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുൾ ഖാദർ മൗലവി അന്തരിച്ചു. 79 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. യുഡിഎഫ് കണ്ണൂർ ജില്ലാ കൺവീനറാണ്. കണ്ണൂർ ചന്ദ്രിക ഗവേണിങ് ബോഡി ചെയർമാനായിരുന്നു.
നിസ്കാരത്തിനു ശേഷം ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീർഘകാലം കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.
ഐപിഎല്ലിൽ ഇന്ന് വമ്പൻ പോരാട്ടം; ചെന്നൈ സൂപ്പർ കിംഗ്‌സ്- റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും
ഒ.കെ മുഹമ്മദ് കുഞ്ഞി, കേയി സാഹിബ്, ഇ.അഹമ്മദ്, സിപി മഹ്‌മൂദ് ഹാജി, എൻ.എ മമ്മുഹാജി തുടങ്ങിയ പഴയകാല ലീഗ് നേതാക്കൾക്കൊപ്പം പ്രവർത്തിച്ച അബ്ദുൽ ഖാദർ മൗലവി കണ്ണൂരിലെ തലമുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ്.
Story Highlight: muslim-league-leader-vk-abdul-khader-moulawi-passed-away-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here