Advertisement

നോക്കുകൂലിയുടെ പേരിൽ മർദനം; 3 പേർ കൂടി പിടിയിൽ

September 24, 2021
Google News 1 minute Read
Union workers attacked contractor

തിരുവനന്തപുരം പോത്തൻകോട്ട് നോക്കുകൂലി നൽകാത്തതിൽ കരാറുകാരനെ മർദിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിൽ. എഐടിയുസി – സിഐടിയു പ്രവർത്തകരാണ് പിടികൂടിയത്. എഐടിയുസി പ്രവർത്തകനായ വിജയകുമാർ, സിഐടിയു പ്രവർത്തകരായ ജയകുമാർ അനിൽകുമാർ എന്നിവരാണ് പൊലീസ് പിടിയിലായത്.

Read Also : മൂവാറ്റുപ്പുഴയിൽ അക്രമിസംഘം വീട്ടിൽ കയറി യുവാവിനെ കുത്തി; തടയാൻ ശ്രമിച്ച അമ്മയ്ക്കും പരുക്ക്

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. സിഐടിയു – ഐഎൻടിയുസി തൊഴിലാളികളാണ് നോക്കുകൂലി നൽകാത്തതിനെ തുടർന്ന് വീട് നിർമ്മാണ കരാറുകാരനായ മണികണ്ഠനെ മർദിച്ചത്. വീടിന്റെ കോൺക്രീറ്റിന് വേണ്ടി ബുധനാഴ്ച കമ്പി ഇറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിഐടിയു – ഐഎൻടിയുസി പ്രവർത്തകർ 10,000 നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് നൽകാൻ കഴിയില്ലെന്ന് മണികണ്ഠൻ ഇവരെ അറിയിച്ചു.

ഇതിന് പിന്നാലെയാണ് കരാറുകാരനായ മണികണ്ഠനെതിരെ ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യൂണിയൻ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Story Highlights: Union workers attacked contractor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here