അഫ്ഗാനിസ്ഥാനിലെ പാക് ഇടപെടൽ; ആശങ്കയറിയിച്ച് ഇന്ത്യയും അമേരിക്കയും

അഫ്ഗാനിസ്ഥാനിലെ പാക് ഇടപെടലിൽ ആശങ്കയറിയിച്ച് ഇന്ത്യയും അമേരിക്കയും. അഫ്ഗാനിസ്ഥാനിലെ ഭീകരപ്രവർത്തനങ്ങളെ ആരും പ്രോത്സാഹിപ്പിക്കരുതെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. അഫ്ഗാൻ സാഹചര്യത്തിൽ ആശങ്ക പങ്കുവച്ച് ക്വാഡ് ഉച്ചകോടി. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ വിപുലമാക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് ജോ ബൈഡനും നരേന്ദ്ര മോദിയും പറഞ്ഞു.
Read Also : ജനാധിപത്യ രാജ്യങ്ങളെ അപമാനിക്കുകയാണ് പാകിസ്താൻ ലക്ഷ്യം; മറുപടി നൽകി ഇന്ത്യ
അമേരിക്കയിലെ വാഷിംഗ്ടണിൽ ഇരു നേതാക്കളും വിശദമായ കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ നൂറു കോടി വാക്‌സിൻ ഉൽപ്പാദിപ്പിക്കാൻ അമേരിക്കയും ജപ്പാനും സാമ്പത്തിക സഹായം നൽകുമെന്ന് ബൈഡൻ ക്വാഡ് ഉച്ചകോടിയിൽ അറിയിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര ബന്ധം ശക്തിപ്പെടുത്തണം. പരസ്പരവിശ്വാസം വളർത്താൻ മഹാത്മാഗാന്ധിയുടെ ആദർശം പ്രേരണയായെന്നും മോദി പറഞ്ഞു.
ഇന്തോ പസഫിക് മേഖലയുടെ സമാധാനത്തിനും വികസനത്തിനും ക്വാഡ് സഹായകരമെന്ന് മോദി ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ച ഇന്ത്യ-അമേരിക്ക ചരിത്രത്തിൽ പുതിയ അദ്ധ്യായമെന്ന് ബൈഡൻ പറഞ്ഞപ്പോൾ ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ച ബന്ധമാണ് ഇരുരാജ്യങ്ങൾക്കുമുള്ളതെന്ന് മോദിയും വ്യക്തമാക്കി. ക്വാഡ് രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് അമേരിക്കയിൽ തുടർ വിദ്യാഭ്യാസത്തിനായി പുതിയ ഫെല്ലോഷിപ്പ് പദ്ധതിയും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.
Story Highlights: India US raises concern over Pak influence in Afghan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here