18
Oct 2021
Monday
Covid Updates

    കാപ്പ ചുമത്തി നാടുകടത്തിയയാള്‍ മയക്കുമരുന്നുമായി പിടിയില്‍

    KAPA law

    കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയെ എംഡിഎംഎ മയക്കുമരുന്നുമായി പിടികൂടി. എറണാകുളം കൊമ്പനാട് മാനാംകുഴി വീട്ടില്‍ ലിന്റോയാണ് കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ കാപ്പ KAPA law ചുമത്തി ഒരു വര്‍ഷത്തേക്ക് റൂറല്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയില്‍ കഴിഞ്ഞ ഡിസംബറിലാണ് നാടുകടത്തിയത്.

    പള്ളിക്കര മേഖലയില്‍ ഇയാള്‍ മയക്കുമരുന്നുമായി എത്തിയെന്ന ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രിയോടെ വീടുവളഞ്ഞ് ലിന്റോയെ പിടികൂടിയത്. drugs case കൊലപാതക ശ്രമം, മാരകായുധം കൈവശം വയ്ക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.

    സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കേരളത്തില്‍ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് എന്ന കാപ്പ. 2007ല്‍ നിലവില്‍ വന്ന കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് എന്ന ഗൂണ്ടാ പ്രവര്‍ത്തന നിരോധന നിയമത്തില്‍ 2014 ല്‍ ഭേദഗതി വരുത്തി. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലാകുന്നവരുടെ കരുതല്‍ തടവ് കാലാവധി ഒരു വര്‍ഷമാണ്. ഗൂണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ചാണ് തടവ് ശിക്ഷ തീരുമാനിക്കുന്നത്.

    Read Also : എറണാകുളത്ത് ഒരാളെ കൂടി കാപ്പ ചുമത്തി ജയിലിലടച്ചു

    കുപ്രസിദ്ധ ഗൂണ്ടകളെ ഒരുവര്‍ഷംവരെ നാടുകടത്താനും ഒരു പ്രദേശം പ്രശ്നബാധിതമാണെന്ന് ഉത്തരവിടാനും കാപ്പ നിയമപ്രകാരം ജില്ലാ മജിസ്ട്രേട്ടിന് അധികാരമുണ്ട്. സമൂഹത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുക, അപകടവും ഭീതിയും സൃഷ്ടിക്കുക തുടങ്ങിയവയാണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളായി കണക്കാക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ നിരന്തരം ഉണ്ടാക്കുന്നവര്‍ക്കെതിരെയാണ് കാപ്പ ചുമത്തുന്നത് . സിറ്റി പൊലീസ് കമീഷണര്‍ കലക്ടര്‍ക്കു നല്‍കുന്ന ഫയലാണ് കാപ്പ ചുമത്തുന്നതിന്റെ തുടക്കം. തൊട്ടുമുമ്പുള്ള ഏഴു വര്‍ഷങ്ങളിലെ കേസുകളാണ് കാപ്പ ചുമത്തുന്നതിനായി പരിഗണിക്കുക.

    Story Highlights: KAPA law, drugs case

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top