യു.പി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; മുൻ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ ഉൾപ്പടെ ഏഴ് പുതിയ മന്ത്രിമാർ

ഉത്തർപ്രദേശിൽ ഏഴുപേരെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിച്ച് യോഗി ആദിത്യനാഥ്. മുൻ കോൺഗ്രസ് നേതാവ് ജിതിന്‍ പ്രസാദ ഉൾപ്പെടെയുള്ളവർ മന്ത്രിസഭയിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യം മുന്‍നിര്‍ത്തിയാണ് മന്ത്രിസഭാ വികസനം.
ജിതിന്‍ പ്രസാദ, ചത്രപാൽ ഗംഗ്വാർ, ധരംവീർ പ്രജാപതി, സംഗീത ബൽവന്ത് ബിന്ദ് ദിനേശ് ഖതീക്, സഞ്ജീവ് കുമാർ, പൽതു റാം എന്നിവരെയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രാതിനിധ്യം ലഭിക്കാത്ത ജാതിക്കാരെയും പാർട്ടികളെയുമാണ് മന്ത്രിസഭ പുനഃസംഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
രാഹുലിന്റെ അടുത്ത അനുയായി ആയിരുന്ന ജിതിന്‍ പ്രസാദ, സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബ്രാഹ്‌മണ മുഖം കൂടിയായിരുന്നു. ജിതിന്‍ പ്രസാദയെ മന്ത്രിസഭയിലെടുക്കുന്നതോടെ ബ്രാഹ്‌മണ സമുദായത്തിന്റെ പിന്തുണ ലഭ്യമാകുമെന്നാണ് ബി.ജെ.പി. വിലയിരുത്തല്‍. കൂടാതെ നിലവില്‍ യോഗി സര്‍ക്കാരിന് ഠാക്കൂര്‍ വിഭാഗത്തോട് താല്‍പര്യക്കൂടുതലുണ്ടെന്ന ആരോപണത്തെ അതിജീവിക്കാനും ഈ നീക്കം സഹായിച്ചേക്കും.
Read Also : ഉത്തർപ്രദേശിൽ പൊലീസ് കോൺസ്റ്റബിളിനു നേരെ വെടിവെപ്പ്
Story Highlights: UP Cabinet: Ex-Congress leader Jitin Prasada now a minister of Yogi govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here