നരേന്ദ്രഗിരിയുടെ ദുരൂഹമരണം; സിബിഐ സംഘം ഡമ്മി പരീക്ഷണം നടത്തി

അഘാഡ പരിഷത്ത് അധ്യക്ഷന്‍ നരേന്ദ്ര ഗിരിയുടെ ദുരൂഹമരണത്തില്‍ സിബിഐ സംഘം ഡമ്മി പരീക്ഷണം നടത്തി. നരേന്ദ്ര ഗിരിയുടെ അതേ ഭാരത്തിലുള്ള ഡമ്മി ഫാനില്‍ തൂക്കിയാണ് പരീക്ഷണം നടത്തിയത്.
ഡമ്മി പരീക്ഷണം പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിച്ചു. സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് സംഘവും സിബിഐയോടൊപ്പം പരിശോധന നടത്തി. ബല്‍ബീര്‍ ഗിരിയെയും, മഹന്ത് നരേന്ദ്ര ഗിരിയുടെ ഡ്രൈവറെയും സിബിഐ ചോദ്യം ചെയ്തു. മരിച്ച ദിവസം നരേന്ദ്ര ഗിരി ആശ്രമത്തിന് പുറത്ത് ആരെയെല്ലാം സന്ദര്‍ശിച്ചു എന്നതിന്റെ വിവരങ്ങള്‍ സിബിഐ തേടി.
ആശ്രമത്തില്‍ ഉള്ള മുഴുവന്‍ ജീവനക്കാരെയും സിബിഐ പ്രത്യേകം, പ്രത്യേകം ചോദ്യം ചെയ്യും.
ഡല്‍ഹിയില്‍ നിന്നുള്ള 20 അംഗ സംഘമാണ് അന്വേഷണം നടത്തുത്. സിബിഐ സംഘം പത്ത് ദിവസം പ്രയാഗ് രാജില്‍ തുടരും.
Story Highlights: CBI recreates final moments of Mahant Narendra Giri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here