രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞു; രോഗമുക്തി നിരക്ക് ഉയർന്നു

രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞു. 24 മണിക്കൂറിനിടെ 26,041 പേർക്ക് രോഗം സ്ഥിരീകരിച്ചു. 276 പേർ മരണമടഞ്ഞു. ( india covid cases decrease )
കഴിഞ്ഞ ദിവസത്തെതിലും 8 ശതമാനം കുറവാണ് പ്രതിദിന കേസുകളിൽ രേഖപ്പെടുത്തിയത്. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയായത് രാജ്യത്ത് ആശ്വാസ കണക്കായി. രോഗമുക്തി നിരക്ക് 97.78% ആയി ഉയർന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 29,621 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തർ 3,29,31,972 ആയി. 38,18,362 വാക്‌സിൻ ഡോസുകളാണ് 24 മണിക്കൂറിനുള്ളിൽ നൽകിയത്. ഇതേടെ ആകെ വാക്‌സിനേഷൻ 86.01 കോടിയായി. 22,69,42,725 പേർക്ക് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചു.
#LargestVaccineDrive #Unite2FightCorona pic.twitter.com/B9dpysEo1Y
— Ministry of Health (@MoHFW_INDIA) September 27, 2021
കേരളത്തിൽ രോഗവ്യാപനം കുറയുന്നുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിഗമനം. സംസ്ഥാനത്ത് ഇന്നലെ 15,951 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 165 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,603 ആയി. 17,658 പേർ രോഗമുക്തി നേടി. ടിപിആർ 15.41 % ആണ്.
Read Also : കൊവിഡ്: സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പ്രാബല്യത്തില്‍
എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂർ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക്കി 669, കണ്ണൂർ 646, പത്തനംതിട്ട 623, വയനാട് 502, കാസർഗോഡ് 200 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 70 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,191 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 73 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,658 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2096, കൊല്ലം 117, പത്തനംതിട്ട 734, ആലപ്പുഴ 1360, കോട്ടയം 1407, ഇടുക്കി 956, എറണാകുളം 635, തൃശൂർ 4764, പാലക്കാട് 734, മലപ്പുറം 1328, കോഴിക്കോട് 1661, വയനാട് 968, കണ്ണൂർ 600, കാസർഗോഡ് 298 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,63,280 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 44,41,430 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
Story Highlights: india covid cases decrease
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here