ഡല്‍ഹി മണ്ടോളി ജയിലിലെ 25 തടവുകാര്‍ പരുക്കേറ്റ നിലയില്‍

ഡല്‍ഹി മണ്ടോളി ജയിലിലെ 25 തടവുകാര്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തി. തടവുകാര്‍ സ്വയം പരുക്കേല്‍പ്പിച്ചതാണെന്നാണ് ജയിലധികൃതര്‍ പറയുന്നത്. സെല്ലില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാത്തതാണ് ഇതിന് കാരണമെന്നും ജയിലധികൃതര്‍ വിശദീകരിക്കുന്നു.
ഇന്നലെ വൈകീട്ട് അഞ്ചരയോടെ രണ്ട് തടവുകാര്‍ പുറത്തിറങ്ങാന്‍ അനുവാദം ചോദിച്ചു. ഇതിന് അധികൃതര്‍ വിസമ്മതിച്ചതോടെ 51 ഓളം തടവുകാര്‍ പ്രകോപിതരായി. ഇവര്‍ക്കെതിരെ അധികൃതര്‍ ബലപ്രയോഗം നടത്തി. ഇതോടെ തടവുകാര്‍ സ്വയം പരുക്കേല്‍പ്പിക്കയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയുമായിരുന്നെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. തടവുകാര്‍ തല ഭിത്തിയിലിടിക്കുകയും സ്വയം കുത്തിപരുക്കേല്‍പിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഒരാളെ ജി.ടി.ബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Story Highlights: Delhi: Ruckus inside Mandoli jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here