രാഹുൽ ഗാന്ധിക്കൊപ്പം കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും; ഷഹീദ് പാർക്കിൽ പുഷ്പാർച്ചന നടത്തി

രാഹുൽ ഗാന്ധിക്കൊപ്പം സിപിഐ നേതാവ് കനയ്യ കുമാർ ഡൽഹി ഷഹീദ് പാർക്കിൽ. ഭഗത് സിംഗിന്റെ 114-ാം ജന്മദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചന നടത്താനാണ് എത്തിയത്. ഇരുവർക്കുമൊപ്പം ജിഗ്‌നേഷ് മേവാനിയും ഹാർദിക് പട്ടേലുമുണ്ടായിരുന്നു. ( kanhaiya kumar rahul gandhi )
ഗുജറാത്തിലെ കോൺഗ്രസ് പ്രവർത്തനത്തിൽ ഹാർദിക് പട്ടേൽ അതൃപ്തനാണെന്നും, ഹാർദിക് പാർട്ടി വിടുമെന്നുമുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് ഹാർദിക് രാഹുൽ ഗാന്ധിക്കൊപ്പം ഷഹീദ് പാർക്കിലെത്തി പുഷ്പാർച്ചന നടത്തിയത്.
#WATCH | CPI leader Kanhaiya Kumar and Gujarat MLA Jignesh Mewani meet Congress leader Rahul Gandhi at Shaheed-E-Azam Bhagat Singh Park, ITO, Delhi pic.twitter.com/gMhDJpbGH9
— ANI (@ANI) September 28, 2021
പ്രശാന്ത് കിഷോറിനൊപ്പം രണ്ടുതവണ രാഹുൽ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് ഈ നിർണായക കൂടിക്കാഴ്ചകളും നടന്നത്. പാർട്ടി കൂടുതൽ ശക്തിപ്പെടുത്താൻ ജനകീയ നേതാക്കളെ കോൺഗ്രസിലെത്തിക്കാൻ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കനയ്യ കുമാറിനെ കോൺഗ്രസിലേക്ക് എത്തിക്കാനുള്ള നീക്കം.
Read Also : ‘പ്രധാനമന്ത്രിയുടെ പിറന്നാൾ കഴിഞ്ഞു, വാക്‌സിനേഷൻ വേഗത കുറഞ്ഞു’; വിമർശനവുമായി രാഹുൽ ഗാന്ധി
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിൽ അസ്വസ്ഥനായിരുന്ന കനയ്യ സി.പി.ഐ നേതൃത്വവുമായി അത്ര രസത്തിലല്ല.
Story Highlights:
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here