മോന്‍സണ് യൂദാസിന്റെ വെള്ളിക്കാശും മോശയുടെ വടിയും നല്‍കിയത് സിനിമാ പ്രവര്‍ത്തകന്‍; വെളിപ്പെടുത്തല്‍

മോന്‍സണ്‍ മാവുങ്കലിന് യൂദാസിന്റെ വെള്ളിക്കാശും മോശയുടെ വടിയും നല്‍കിയത് സിനിമാ പ്രവര്‍ത്തകന്‍ സന്തോഷെന്ന് മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍. വിദേശത്തു നിന്നും പുരാവസ്തുക്കള്‍ ഒന്നും കൊണ്ടുവന്നിട്ടില്ല. സംഭവം വാര്‍ത്തയായതോടെ സന്തോഷ് ഒളിവില്‍ പോയെന്നും അജി ട്വന്റിഫോറിനോട് പറഞ്ഞു.
മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തുകയാണെന്ന് അറിയില്ലായിരുന്നു. അവയില്‍ കാല്‍ശതമാനവും മട്ടാഞ്ചേരിയില്‍ നിന്ന് സംഘടിപ്പിച്ചവയാണ്. എഴുപത് ശതമാനത്തോളം സാധനങ്ങളും സന്തോഷ് നല്‍കിയതാണെന്നും അജി വ്യക്തമാക്കി.
നടന്‍ ബാല പറഞ്ഞകാര്യങ്ങള്‍ നുണയാണെന്നും അജി പറഞ്ഞു. മോന്‍സണ്‍ മാവുങ്കലുമായി ബാലയ്ക്ക് നല്ല സൗഹൃദമാണുള്ളത്. മോന്‍സണ്‍ മാവുങ്കവിനെതിരെ പരാതി നല്‍കിയ അനൂപ് അഹമ്മദുമായി ബാലയ്ക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ബാലയുടെ ഡിവോഴ്‌സിനായി അഞ്ച് ലക്ഷം രൂപ നല്‍കിയത് അനൂപ് അഹമ്മദായിരുന്നു. ഇതേപ്പറ്റി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും അജി വ്യക്തമാക്കി.
Story Highlights: monson cinema connection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here