മോൻസൺ തട്ടിപ്പുകാരനെന്ന് പൊലീസിനെ അറിയിച്ചത് പ്രവാസിയായ സ്ത്രീ; പരാതിക്കാരിയെ അസഭ്യം പറയാൻ സിഐയെ ചുമതലപ്പെടുത്തി മോൻസൺ; ശബ്ദരേഖ ട്വന്റിഫോറിന്

മോൻസൺ തട്ടിപ്പുകാരനെന്ന് പൊലീസിനെ അറിയിച്ചത് പ്രവാസി മലയാളിയായ സ്ത്രീ. പ്രവാസിയായ സ്ത്രീയെ അസഭ്യം പറയാൻ മോൻസൺ പൊലീസിന് നിർദേശം നൽകുന്ന ശബ്ദരേഖ ട്വന്റിഫോറിന് ലഭിച്ചു. പരാതിക്കാരി ഇനി വിളിച്ചാൽ അസഭ്യം പറയണമെന്ന് ചേർത്തല സിഐ ശ്രീകുമാറിനോട് മോൺസൺ പറയുന്നു. ( monson mavunkal voice clip )
മോൺസൺ മാവുങ്കലും ചേർത്തല സിഐ ശ്രീകുമാറമായുള്ള ടെലിഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ട്വന്റിഫോറിന് ലഭിച്ചിരിക്കുന്നത്. മോൻസൺ മാവുങ്കൽ തട്ടിപ്പുകാരനാണെന്നും, അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട സ്ത്രീയെ അസഭ്യം പറയാനാണ് മോൻസൺ സിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ശബ്ദരേഖ
തന്നെ ഒന്നല്ല, രണ്ട് തവണ വിളിച്ചുവെന്ന് സിഐ പറയുന്നിടത്താണ് ശബ്ദരേഖ തുടങ്ങുന്നത്. സ്ത്രീ സിഐയെ വിളിച്ചിരുന്നോ എന്ന് മോൻസൺ ചോദിക്കുന്നു. രണ്ട് തവണ വിളിച്ചിരുന്നുവെന്ന് സിഐ മറുപടി നൽകുന്നതും ശബ്ദരേഖയിലുണ്ട്. സ്ത്രീയുടെ വാട്ട്‌സ് ആപ്പ് കോൾ സംബന്ധിച്ച് വിവരങ്ങൾ തനിക്ക് ലഭ്യമാകുന്നുണ്ടെന്നും അങ്ങനെയാണ് സിഐയെ വിളിച്ച വിവരം അറിഞ്ഞതെന്നും മോൻസൺ മാവുങ്കലിന്റെ ശബ്ദസന്ദേശത്തിൽ കേൾക്കാം. എല്ലാവരും എതിർക്കുമ്പോഴും, ഡോക്ടർക്കൊപ്പമല്ലേ താൻ നിൽക്കുന്നതെന്നും സിഐയുടെ ശബ്ദസന്ദേശത്തിൽ നിന്ന് വ്യക്തമാണ്.
അതേസമയം, മോൻസൺ മാവുങ്കലുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇന്റലിജൻസ് പരിശോധന നടത്തും. ഐ ജി ലക്ഷ്മൺ, മുൻ ഡി ഐ ജി സുരേന്ദ്രൻ എന്നിവർ അന്വേഷണ പരിധിയിൽ ഉൾപ്പെടും.
Read Also : മോന്‍സണിനെതിരെ വെളിപ്പെടുത്തലുമായി ശില്‍പി; കിട്ടാനുള്ളത് 60 ലക്ഷത്തോളം രൂപ
മോൻസൺ മാവുങ്കലുമായി പൊലീസ് ഉദ്യോഗസ്ഥർ വഴിവിട്ട ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. ക്രൈം ബ്രാഞ്ചിന്റെ വസ്തുതാവിവര റിപ്പോർട്ടിന് ശേഷം വിശദമായ അന്വേഷണം നടത്തുമെന്നാണ് പുറത്ത് വരുന്ന വിവരം.
Story Highlights: monson mavunkal voice clip
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here