മോൻസൺ മാവുങ്കലിന്റെ പൊലീസ് ബന്ധം; ഇന്റലിജൻസ് അന്വേഷിക്കും

മോൻസൺ മാവുങ്കലുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇന്റലിജൻസ് പരിശോധന നടത്തും. ഐ ജി ലക്ഷ്മൺ, മുൻ ഡി ഐ ജി സുരേന്ദ്രൻ എന്നിവർ അന്വേഷണ പരിധിയിൽ ഉൾപ്പെടും.
അതേസമയം മോൻസൺ മാവുങ്കലുമായി പൊലീസ് ഉദ്യോഗസ്ഥർ വഴിവിട്ട ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. ക്രൈം ബ്രാഞ്ചിന്റെ വസ്തുതാവിവര റിപ്പോർട്ടിന് ശേഷം വിശദമായ അന്വേഷണം നടത്തും.
ഇതിനിടെ മോൻസൺ മാവുങ്കലിന്റെ വീട്ടിലുള്ള ആനക്കൊമ്പ് വ്യാജമെന്ന് വനം വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന ഇന്നും മോൻസണിന്റെ വീട്ടിൽ തുടരും. കേന്ദ്ര വനം -വകുപ്പ് ഉദ്യോഗസ്ഥരും കസ്റ്റംസുമാണ് മോൻസണിന്റെ വീട്ടിൽ പരിശോധനയ്‌ക്കെത്തുക.
Read Also : മോന്‍സണ്‍ മാവുങ്കല്‍ നടത്തിയത് സൂപ്പര്‍ തട്ടിപ്പ്; കെ സുധാകരന് ശാസ്ത്രബോധത്തിന്റെ കുറവെന്ന് എ വിജയരാഘവന്‍
അതേസമയം പുരാവസ്തുതട്ടിപ്പ് കേസില്‍ അന്വേഷണം തൃശൂരിലെ ധനകാര്യ സ്ഥാപനത്തിലേക്കും നീങ്ങുകയാണ്. പുരാവസ്തുക്കള്‍ വിദേശത്ത് കച്ചവടം നടത്താന്‍ ചുമതലപ്പെടുത്തിയ തൃശൂരിലെ വ്യവസായിയായ കെ എച്ച് ജോര്‍ജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. തട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ ഒരുഭാഗം ജോര്‍ജിനും നല്‍കിയതായാണ് സംശയിക്കുന്നത്.
Read Also : പുരാവസ്തുതട്ടിപ്പ് കേസ്; അന്വേഷണം തൃശൂരിലെ ധനകാര്യ സ്ഥാപനത്തിലേക്കും
Story Highlights: Police connection of Monson mavunkal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here