Advertisement

രാജ്യത്ത് കഴിഞ്ഞയാഴ്ച്ച റിപ്പോർട്ട് ചെയ്‌ത 60% കൊവിഡ് കേസുകളും കേരളത്തിൽ ; കേന്ദ്ര ആരോഗ്യ മന്ത്രാലയം

September 30, 2021
Google News 1 minute Read

രാജ്യത്ത് കഴിഞ്ഞയാഴ്ച്ച റിപ്പോർട്ട് ചെയ്‌ത 60% കൊവിഡ് കേസുകളും കേരളത്തിൽ നിന്ന്. കൂടുതൽ രോഗികൾ ചികിത്സയിലുള്ളതും കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം കേരളത്തിൽ കൊവിഡ് വ്യാപനം കുറയുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകിയതിന് ശേഷം ബൂസ്റ്റർ ഡോസിനുള്ള തീരുമാനമെടുക്കും. കൊവാക്‌സിന് ലോക ആരോഗ്യ സംഘടനയുടെ അംഗീകാരത്തിനുള്ള എല്ലാ രേഖകളും നൽകി. കൊവാക്‌സിന് ഉടൻ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Read Also : കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ ഉടൻ രൂപീകരിക്കണം; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളുടെ യോഗം ചേർന്നു

വാക്സിൻ ഇടവേളയിൽ കേന്ദ്രസർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നത് നാളെത്തേക്ക് മാറ്റി. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് കേന്ദ്രം അപ്പീൽ നൽകിയത്. വാക്‌സിൻ നയത്തിലെ കോടതി ഇടപെടൽ തെറ്റാണെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ഇടപെട്ടാൽ ഫലപ്രദമായ രീതിയിൽ വാക്‌സിൻ വിതരണം സാധിക്കില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു . കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് 84 ദിവസത്തെ ഇടവേളയെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസത്തിൽ നിന്നും 28 ആക്കി കുറച്ച കേരള ഹൈക്കോടതിയുടെ നടപടിക്കെതിരെയാണ് കേന്ദ്രസർക്കാർ അപ്പീൽ സമർപ്പിച്ചത്. കൊവിഷിൽഡിൻ്റെ രണ്ട് ഡോസുകൾക്കിടയിൽ ഇടവേള 84 ദിവസമാക്കി നിശ്ചയിച്ചത് സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്നാണ് കേന്ദ്രസർക്കാർ വാദം.

വാക്സിൻ ഇടവേളയിൽ ഇളവ് തേടി കിറ്റെക്സ് നൽകിയ ഹർജിയിലാണ് കേന്ദ്ര സർക്കാർ അപ്പീൽ സമർപ്പിച്ചത്. കൊവിഡ് വാക്‌സിൻ ഇടവേളയിൽ ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ മുമ്പ് വ്യക്തമാക്കിയിരുന്നു. എൺപത്തിനാല് ദിവസം ഇടവേള നിശ്ചയിച്ചത് വാക്‌സിൻ ക്ഷാമം മൂലമല്ല, മറിച്ച് ഫലപ്രാപ്തി കണക്കിലെടുത്താണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Story Highlight: covid rate-in-kerala-cental health mission-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here