Advertisement

നെഹ്രു ട്രോഫി വള്ളം കളി നടത്താൻ ആലോചന; അന്തിമ തീരുമാനം ഉടൻ

September 30, 2021
Google News 1 minute Read

നെഹ്രു ട്രോഫി വള്ളം കളി നടത്താൻ ആലോചന. ടൂറിസം മന്ത്രി വിളിച്ച് ചേർത്ത യോഗത്തിലാണ് കൊവിഡ് മാനദണ്ഡം പാലിച്ച് വള്ളം കളി നടത്തുന്നതിൻറെ സാധ്യത പരിശോധിക്കുന്നത്. കൊവിഡ് കാരണം രണ്ട് വർഷമായി വള്ളം കളി മുടങ്ങിയിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധികൾക്കിയിൽ നിന്നും തിരിച്ചു വരുന്ന ഘട്ടത്തിൽ വള്ളംകളി മത്സരം ജനങ്ങൾക്കും ടൂറിസം മേഖലയ്ക്കും ആവേശമാകും.

Read Also : മോൻസൺ മാവുങ്കലുമായി കെ സുധാകരന് ബന്ധമുണ്ടെന്ന ആരോപണങ്ങളിൽ കഥയില്ല; കെ മുരളീധരൻ എം പി

മുഖ്യമന്ത്രിയുടേയും കൊവിഡ‍് അവലോകന സമിതിയുടേയും നിലപാട് അറിഞ്ഞ ശേഷം അന്തിമ തീരുമാനമെടുക്കും. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഈ സാഹചര്യത്തിലാണ് ഇത് ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ചു ചേർത്തത്.

എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യരാജ്, ടൂറിസം വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി ഡോ. വി വേണു, ആലപ്പുഴ ജില്ലാ കളക്ടർ എ അലക്സാണ്ടർ, ടൂറിസം ഡയറക്ടർ കൃഷ്ണതേജ തുടങ്ങിയവർ യോ​ഗത്തിൽ പങ്കെടുത്തു.

Story Highlight: kerala-tourism-plans-for-nehru-trophy-boat-race

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here