മോൻസൺ മാവുങ്കലുമായി കെ സുധാകരന് ബന്ധമുണ്ടെന്ന ആരോപണങ്ങളിൽ കഥയില്ല; കെ മുരളീധരൻ എം പി

പുരാവസ്തുക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലുമായി കെ സുധാകരന് ബന്ധമുണ്ടെന്ന ആരോപണങ്ങളിൽ കഥയില്ലെന്ന് കെ മുരളീധരൻ എം പി പ്രതികരിച്ചു. മോൻസൺ എല്ലാവരുടെയും പേര് പറഞ്ഞു കേസ് സർക്കാർ അന്വേഷിക്കട്ടെ, ഫ്രോഡുകളെ സമൂഹത്തിൽ നിന്ന് ഇല്ലാതാക്കണമെന്നും കെ മുരളീധരൻ എം പി വ്യക്തമാക്കി.
ആരെങ്കിലും അവിടെ നല്ല ചികിത്സയാണെന്ന് പറഞ്ഞാൽ ഉടനെ അങ്ങോട്ട് പോകുന്ന ഏർപ്പാട് സുധാകരനുണ്ടെന്നും ഇക്കാര്യവും അങ്ങനെ സംഭവിച്ചതാണെന്നും, എംപിമാരുടെ ലിസ്റ്റ് നോക്കിയാണ് മോൻസൺ എല്ലാവരുടെയും പേര് പറഞ്ഞതെന്നും അതിൽ വലിയ കഥയൊന്നുമില്ലെന്നും മുരളീധരൻ പറഞ്ഞു.
Read Also : ഐപിഎൽ 2021; ഹൈദരാബാദിനെതിരെ ടോസ് നേടിയ ചെന്നൈ ബൗളിംഗ് തെരെഞ്ഞെടുത്തു
കൂടാതെ താൻ ജി-23ലേക്കില്ലെന്നും കെ മുരളീധരൻ എം പി വ്യക്തമാക്കി. ദേശീയ തലത്തിൽ കോൺഗ്രസിൽ അസ്വസ്ഥതയുണ്ട് എന്നാൽ നേതൃത്വ പ്രതിസന്ധി ഇല്ല. രാഹുൽ ഗാന്ധി നേതൃത്വ സ്ഥാനം ഏറ്റെടുത്ത് ശക്തമായ നിലപാട് സ്വീകരിക്കണമെന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി. മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സർക്കാർ കൂട്ടുനിന്നെന്നും, മരം മുറിക്കൽ കേസ് അട്ടിമറിക്കുന്നതിന്റെ സൂചനയെന്നും കെ മുരളീധരൻ പ്രതികരിച്ചു.
Story Highlight: kmuralidharan-response-over-monson mavunkal-k sudhakaran-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here