ഐപിഎൽ 2021; ഹൈദരാബാദിനെതിരെ ടോസ് നേടിയ ചെന്നൈ ബൗളിംഗ് തെരെഞ്ഞെടുത്തു

ഐപിഎൽ 2021; ഹൈദരാബാദിനെതിരെ ടോസ് നേടിയ ചെന്നൈ ബൗളിംഗ് തെരെഞ്ഞെടുത്തു. ഐപിഎല്ലിന്റെ ഈ സീസണിൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാവുകയെന്ന ലക്ഷ്യത്തോടെയാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് ചെന്നൈ ഇറങ്ങുന്നത്. കൊൽക്കത്തയ്ക്കെതിരെ കളിക്കാതിരുന്ന ഡ്വയിൻ ബ്രാവോ തിരിച്ചെത്തിയപ്പോൾ സാം കറൻ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായി.
പോയിന്റ് പട്ടികയിലെ ആദ്യ സ്ഥാനക്കാരും അവസാന സ്ഥാനക്കാരും തമ്മിലുള്ള ഏറ്റുമുട്ടലെന്ന പ്രത്യേകത കൂടി ഈ മൽസരത്തിനുണ്ട്. 10 മൽസരങ്ങളിൽ നിന്നും എട്ടു ജയവും രണ്ടു തോൽവിയുമടക്കം 16 പോയിന്റുമായാണ് സിഎസ്‌കെയാണ് പട്ടികയിൽ ഒന്നാമത്.
Chennai Super Kings XI: F du Plessis, R Gaikwad, M Ali, A Rayudu, S Raina, MS Dhoni (c,w), R Jadeja, DJ Bravo, S Thakur, D Chahar, J Hazlewood
കഴിഞ്ഞ മത്സരത്തിൽ ഡേവിഡ് വാർണറെ മാറ്റി ജേസൺ റോയിയെ ഇറക്കിയ പരീക്ഷണം വിജയിച്ചതിനാൽ ഇന്ന് ഹൈദരാബാദ് ടീമിൽ മാറ്റങ്ങളൊന്നുമില്ല.
SRH playing XI: Jason Roy, Wriddhiman Saha(w), Kane Williamson(c), Priyam Garg, Abhishek Sharma, Abdul Samad, Jason Holder, Rashid Khan, Bhuvneshwar Kumar, Siddarth Kaul, Sandeep Sharma
Story Highlight: ipl2021-live-score-update-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here