സഭാ റിപ്പോര്‍ട്ടിംഗില്‍ ഉത്തരവാദിത്വമുണ്ടാകണം; ചാനല്‍ ചര്‍ച്ചകളിലെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ സ്പീക്കര്‍

ചാനല്‍ ചര്‍ച്ചകളിലെ അധിക്ഷേപ പരാമര്‍ശങ്ങള്‍ അതിരുകടക്കുന്നതായി സ്പീക്കര്‍ എം.ബി രാജേഷ്. വിമര്‍ശനമാകാം എന്നാല്‍ അധിക്ഷേപം പാടില്ലെന്ന് സ്പീക്കര്‍ mb rajesh താക്കീത് നല്‍കി. മന്ത്രി വി ശിവന്‍കുട്ടിക്കെതിരായ പരാമര്‍ശങ്ങളിലാണ് സ്പീക്കറുടെ താക്കീത്.
നിയമസഭ വിമര്‍ശനങ്ങള്‍ക്ക് അതീതമല്ല പക്ഷേ അന്തസുള്ള ഭാഷ ഉപയോഗിക്കണം. അധിക്ഷേപത്തെ വിമര്‍ശനമായി കാണാനാകില്ല.സഭാ റിപ്പോര്‍ട്ടിംഗില്‍ ഉത്തരവാദിത്വമുണ്ടാകണമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
Read Also : നിയമസഭാ സമ്മേളനം അടുത്ത മാസം നാല് മുതല്‍
15ാമത് കേരള നിയമസഭയുടെ മൂന്നാമത് നിയമസഭാ സമ്മേളനം അടുത്തമാസം നാല് മുതല്‍ ആരംഭിക്കും. ആദ്യ രണ്ടുദിവസങ്ങളില്‍ ഏഴ് ബില്ലുകള്‍ പരിഗണിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് അറിയിച്ചു. 19 ദിവസം നിയമനിര്‍മാണത്തിനും നാല് ദിവസം ധനാഭ്യര്‍ത്ഥനകള്‍ക്കും മാറ്റിവയ്ക്കും. നവംബര്‍ 14വരെയാണ് നിയമസഭാ സമ്മേളനം നടക്കുക.
Story Highlights: mb rajesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here