മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി.നായർ അന്തരിച്ചു

മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി.നായർ (81) അന്തരിച്ചു. സംസ്കാരം നാളെ. ഭരണപരിഷ്കാര കമ്മീഷൻ അംഗമായിരുന്നു. 1962 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. പ്രശസ്ത സാഹിത്യകാരൻ എൻ.പി.ചെല്ലപ്പൻ നായരുടെ മകനാണ്. സരസ്വതിയാണ് ഭാര്യ. മക്കൾ: ഹരിശങ്കർ, ഗായത്രി. 1982–87 കാലത്ത് മുഖ്യമന്ത്രി കെ.കരുണാകരന്റെ സെക്രട്ടറിയായിരുന്നു.
Read Also : ‘കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം മാന്യത കാട്ടിയില്ല’; ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍
എഴുത്തുകാരൻ കൂടിയായ അദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ കളക്ടറായി സേവനമനുഷ്ടിച്ച അദേഹം ഭരണ പരിഷ്‌കാര കമ്മീഷൻ അംഗം, ദേവസ്വം കമ്മീഷണർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കോഴഞ്ചേരി സെന്റ്‌തോമസ്, തലശ്ശേരി ബ്രണ്ണൻ, തിരുവനന്തപുരം ഗവ ആർട്‌സ് കോളജിൽ ജോലി ചെയ്തു. തുടർന്ന് സിവിൽ സർവീസിലെത്തി.
Story Highlights: cp-nair-passes-away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here