സെവാഗിന്റെ ശൈലി അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്: പോൾ സ്റ്റിർലിങ്

ഇന്ത്യയുടെ മുൻ ഓപ്പണർ വീരേന്ദർ സെവാഗിൻ്റെ ബാറ്റിംഗ് ശൈലി അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് അയർലൻഡ് താരം പോൾ സ്റ്റിർലിങ്. സെവാഗിൻ്റെ ബാറ്റിംഗ് ശൈലി ഇഷ്ടമായിരുന്നു എന്നും ഓഫ് സൈഡിലെ അദ്ദേഹത്തിൻ്റെ കേളീശൈലി ഏറെ ശ്രദ്ധിച്ചിട്ടുണ്ടെന്നും സ്റ്റിർലിങ് പറഞ്ഞു. ഐസിസിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സ്റ്റിർലിങിൻ്റെ വെളിപ്പെടുത്തൽ. (Virender Sehwag Paul Stirling)
“രണ്ട് ബാറ്റർമാരുടെ പ്രകടനങ്ങളാണ് ഞാൻ ശ്രദ്ധിച്ചിരുന്നത്. ഒരാൾ ഡാമിയൻ മാർട്ടിൻ ആയിരുന്നു. അദ്ദേഹത്തിൻ്റെ ബാറ്റിംഗ് നയനാനന്ദകരമായിരുന്നു. എനിക്ക് ഒരിക്കലും അനുകരിക്കാൻ കഴിയാത്ത ബാറ്റിംഗ് ശൈലി ആയിരുന്നു അദ്ദേഹത്തിൻ്റേത്. മറ്റേയാൾ വീരേന്ദർ സെവാഗാണ്. ഓഫ് സൈഡിലെ അദ്ദേഹത്തിൻ്റെ കേളീശൈലി എനിക്ക് ഏറെ ഇഷ്ടമായിരുന്നു. അതൊക്കെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് ഒരുപാടൊന്നും സാധിച്ചിട്ടില്ലെങ്കിലും ഈ രണ്ട് പേരുടെയും ബാറ്റിംഗ് കാണാൻ ഇഷ്ടമായിരുന്നു.”- സ്റ്റിർലിങ് പറയുന്നു.
Read Also : കോലിക്കെതിരെ താൻ പരാതിപ്പെട്ടെന്ന റിപ്പോർട്ടുകൾ ചിരിച്ചുതള്ളി അശ്വിൻ
അതേസമയം, ഇന്നലെ ഐപിഎലിൽ സൺറൈസേഴ്‌സിനെ ആറുവിക്കറ്റിന് ചെന്നൈ കീഴടക്കി. വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ അവസാന ഓവറിൽ ധോണിയുടെ സിക്സിലൂടെ ജയം സ്വന്തമാക്കിയ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി. ഹൈദരാബാദ് നേടിയ 134 റൺസ് 2 പന്ത് ശേഷിക്കവേയാണ് ചെന്നൈ സൂപ്പർ കിംഗ്സ് മറികടന്നത്. ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാഡ് – ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് നൽകിയ മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് 6 വിക്കറ്റിന്റെ ജയം നേടിക്കൊടുത്തത്.
ഋതുരാജ് 45 റൺസ് നേടിയപ്പോൾ ഫാഫ് ഡു പ്ലെസി 41 റൺസും മോയിൻ അലി 17 റൺസുമാണ് നേടിയത്. റായിഡു 13 പന്തിൽ 17 റൺസ് നേടിയപ്പോൾ എംഎസ് ധോണി 14 റൺസ് നേടി. 31 റൺസാണ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്.
തോൽവിയോടെ സൺറൈസേഴ്സ് ഐപിഎലിൽ നിന്ന് പുറത്താവുന്ന ആദ്യ ടീമായി. 11 മത്സരങ്ങളിൽ നിന്ന് 9 ജയം സഹിതം 18 പോയിൻ്റുകളാണ് ചെന്നൈക്കുള്ളത്. അതേസമയം, ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 2 ജയം സഹിതം വെറും 8 പോയിൻ്റുമായാണ് ഹൈദരാബാദ് പുറത്തായത്.
Story Highlights: Loved watching Virender Sehwag Paul Stirling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here