Advertisement

കുട്ടികളിലെ കൊവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കണം; എയിംസ് മേധാവി

October 2, 2021
Google News 2 minutes Read
covid vaccine for children

രാജ്യത്ത് എട്ടുമുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ കൊവിഡ് വാക്‌സിനേഷന്‍ നടപടി വേഗത്തിലാക്കണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ. കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ.രണ്‍ദീപ് ഗുലേറിയ പറഞ്ഞു. covid vaccine for children

‘കുട്ടികളിലെ പ്രതിരോധ ശേഷി മുതിര്‍ന്നവരുടേതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ കൊവിഡ് വാക്‌സിന്റെ ലഭ്യത അനുസരിച്ച് കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്ന നടപടികള്‍ വേഗത്തിലാക്കണം. അതില്‍ തന്നെ അസുഖങ്ങളുള്ള കുട്ടികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണം. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ അടുത്ത മാര്‍ഗം അതാണ്. എയിംസ് മേധാവി പറഞ്ഞു.

കൊവിഡിനെതിരായ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും എയിംസ് ഡയറക്ടര്‍ ഓര്‍മപ്പെടുത്തി. അടുത്ത ആറാഴ്ച മുതല്‍ എട്ടാഴ്ച വരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് വരുത്താനാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ സ്‌കൂള്‍ തുറക്കുന്നതില്‍ അടുത്ത ഘട്ടം തീരുമാനിക്കാനും വാക്‌സിനേഷന്‍ നടപടികള്‍ വിലയിരുത്താനും ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി ബുധനാഴ്ച യോഗം ചേര്‍ന്നിരുന്നു.

Read Also : രാജ്യത്ത് 24,354 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ മാസമാണ് ഡല്‍ഹിയില്‍ 9 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓഫ്‌ലൈന്‍ പഠനം ആരംഭിച്ചത്. ഭാരത് ബയോടെകിന്റെ കൊവിഡ് വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ.രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

Story Highlights: covid vaccine for children

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here