Advertisement

ഹർദ്ദിക് പാണ്ഡ്യ പന്തെറിയാത്തതിൽ ഇന്ത്യൻ പരിശീലകർക്ക് അതൃപ്തി

October 2, 2021
Google News 2 minutes Read
Indian Coaches Hardik Pandya

മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ ഐപിഎലിൽ പന്തെറിയാത്തതിൽ ഇന്ത്യൻ പരിശീലകർക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്. ബാറ്റ് മാത്രം ചെയ്യുന്ന പാണ്ഡ്യ ടീമിൻ്റെ ബാലൻസ് നഷ്ടപ്പെടുത്തുകയാണെന്ന് സെലക്ടർമാരും പരിശീലകരും ആശങ്ക പ്രകടിപ്പിച്ചതായി ക്രിക്ക്‌ബസ് റിപ്പോർട്ട് ചെയ്തു. (Indian Coaches Hardik Pandya)

ബാറ്റിംഗ് കൊണ്ട് മാത്രം പാണ്ഡ്യ ടീമിൽ ഇടം നേടില്ലെന്നാണ് പരിശീലകർ പറയുന്നത്. ഓൾറൗണ്ട് മികവുകൾ തെളിയിച്ചെങ്കിൽ മാത്രമേ പാണ്ഡ്യക്ക് ലോകകപ്പ് ടീമിൽ അവസരം ലഭിക്കൂ. ഫോമിലുള്ള ശർദ്ദുൽ താക്കൂറും ചില സ്റ്റാൻഡ് ബൈ താരങ്ങളും ഉള്ളതുകൊണ്ട് തന്നെ പാണ്ഡ്യയുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുയരും. പാണ്ഡ്യയുടെ ബൗളിംഗിൽ ചില പ്രശ്നങ്ങളുണ്ടെന്ന് മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേല ജയവർധനെ അറിയിക്കുകയും ചെയ്തു എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഐപിഎലിൻ്റെ ഈ സീസണിൽ ഹർദ്ദിക് ഇതുവരെ ഒരു പന്ത് പോലും എറിഞ്ഞിട്ടില്ല.

Read Also : ത്രില്ലർ പോരിൽ ഡൽഹിക്ക് ജയം; പ്ലേ ഓഫ് ഉറപ്പിച്ചു

ഇന്ന് നടന്ന ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസ് വിജയിച്ചു. 4 വിക്കറ്റിനാണ് ഡൽഹി മുംബൈയെ കീഴടക്കിയത്. മുംബൈ മുന്നോട്ടുവച്ച 130 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ നിലവിലെ റണ്ണേഴ്സ് അപ്പ് മറികടന്നു. 33 റൺസെടുത്ത ശ്രേയാസ് അയ്യരാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ ഋഷഭ് പന്ത് 26 റൺസെടുത്തു. ജയത്തോടെ 18 പോയിൻ്റുമായി ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമായി.

കൃണാൽ പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സറടിച്ച് അശ്വിനാന് ഡൽഹിക്ക് ജയം ഒരുക്കിയത്. ശ്രേയാസും (33) അശ്വിനും (20) പുറത്താവാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുത്തു. 33 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ്പ് സ്കോറർ. ഡൽഹി നിരയിൽ അവേഷ് ഖാനും അക്സർ പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 4 ഓവറിൽ വെറും 15 റൺസ് വഴങ്ങിയാണ് അവേഷ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്.

Story Highlights: Indian Coaches Upset With Hardik Pandya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here