Advertisement

2023-27 ഐപിഎൽ സംപ്രേഷണാവകാശം; ലേലത്തിൽ പങ്കെടുക്കുക ആമസോണും റിലയൻസും ഉൾപ്പെടെ പ്രമുഖർ

October 2, 2021
Google News 2 minutes Read
IPL broadcasting amazon reliance

2023 മുതൽ 2027 വരെയുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് സംപ്രേഷണാവകാശത്തിനുള്ള ലേലത്തിൽ പങ്കെടുക്കുക പ്രമുഖ കമ്പനികൾ. ആമസോൺ, ഫേസ്ബുക്ക്, റിലയൻസ്, സോണി-സീ ഗ്രൂപ്പ് എന്നീ കമ്പനികളൊക്കെ ലേലത്തിൽ പങ്കെടുക്കും എന്നാണ് റിപ്പോർട്ട്. ഫേസ്ബുക്ക് 2017ലും ഐപിഎൽ സംപ്രേഷണാവകാശത്തിനായി ശ്രമിച്ചിരുന്നു. (IPL broadcasting amazon reliance)

നിലവിൽ വാൾട്ട് ഡിസ്നിയാണ് ഐപിഎലിൻ്റെ സംപ്രേഷണാവകാശമുള്ളത്. ആദ്യ സീസണുകളിൽ സോണി കയ്യടക്കിക്കിയിരുന്ന സംപ്രേഷണാവകാശം പിന്നീട് വാൾട്ട് ഡിസ്നി സ്വന്തമാക്കി. വാൾട്ട് ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള സ്റ്റാർ ആണ് ഇന്ത്യയിൽ ഐപിഎൽ സംപ്രേഷണം ചെയ്യുന്നത്.

ഒക്ടോബർ അവസാനത്തോടെ ബിസിസിഐ ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള ടെൻഡർ ക്ഷണിക്കുമെന്നാണ് വിവരം.ഓരോ വർഷവും ഐപിഎലിൻ്റെ കാഴ്ചക്കാരിൽ വലിയ വർധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് മുതലെടുക്കുകയാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.

Read Also : ഗെയ്ക്‌വാദിന് തകർപ്പൻ സെഞ്ചുറി; ചെന്നൈക്ക് കൂറ്റൻ സ്കോർ

ഐപിഎൽ മുൻകൂട്ടി കണ്ടാണ് കഴിഞ്ഞ ആഴ്ച സോണിയും സീയും തമ്മിൽ ലയിച്ചത്. വിവിധ വിഭാഗങ്ങളിൽ 10 ഭാഷകളിലുള്ള 75 ചാനലുകളാണ് ഇരു കമ്പനികൾക്കും ഉള്ളത്. ലയനത്തോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയറുള്ള കമ്പനിയായി സോണി-സീ മാറും. ഡിസ്നി സ്റ്റാർ ഇന്ത്യയുടെ 24 ശതമാനം മാർക്കർ ഷെയറിനെ 27 ശതമാനം മാർക്കറ്റ് ഷെയറോടെയാണ് ഇവർ മറികടക്കുക.

അതേസമയം, അടുത്ത സീസണിലെ ഐപിഎലിനു മുന്നോടി ആയുള്ള മെഗാ ലേലം ജനുവരിയിൽ നടക്കുമെന്നാണ് റിപ്പോർട്ട്. ഓരോ ഫ്രാഞ്ചൈസികൾക്കും രണ്ട് താരങ്ങളെ വീതം നിലനിർത്താവും. രണ്ട് റൈറ്റ് ടു മാച്ച് കാർഡും ഫ്രാഞ്ചൈസികൾക്ക് ലഭിക്കും. ഇതോടെ മുൻ സീസണുകളിൽ ഉണ്ടായിരുന്ന നാല് താരങ്ങളെ വീതം ഫ്രാഞ്ചൈസികൾക്ക് ടീമിൽ നിലനിർത്താൻ കഴിയും.

അടുത്ത സീസൺ ഐപിഎലിലെ പുതിയ രണ്ട് ടീമുകൾ അദാനി ഗ്രൂപ്പും ആർപിജി ഗ്രൂപ്പും സ്വന്തമാക്കിയേക്കുമെന്നാണ് സൂചന. ശതകോടീശ്വരനായ അദാനിക്ക് നേരത്തെ ക്രിക്കറ്റിൽ താത്പര്യമുണ്ടായിരുന്നു. അതേസമയം, മുൻപ് റൈസിംഗ് പൂനെ സൂപ്പർ ജയൻ്റിൻ്റെ ഉടമസ്ഥനായിരുന്ന സഞ്ജീവ് ഗോയങ്ക വീണ്ടും ഒരു ടീം സ്വന്തമാക്കാൻ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ അദാനി, ആർപിജി ഗ്രൂപ്പുകൾ തന്നെ പുതിയ ഐപിഎൽ ടീമുകളെ സ്വന്തമാക്കാനാണ് സാധ്യത.

Story Highlights: IPL 2023-27 broadcasting rights amazon reliance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here