21
Oct 2021
Thursday
Covid Updates

    ഗെയ്ക്‌വാദിന് തകർപ്പൻ സെഞ്ചുറി; ചെന്നൈക്ക് കൂറ്റൻ സ്കോർ

    super kings innings royals

    ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 189 റൺസാണ് നേടിയത്. പുറത്താവാതെ 101 റൺസ് നേടിയ ഋതുരാജ് ഗെയ്‌ക്‌വാദ് ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ഇതോടെ സീസണിൽ 500 റൺസ് കടന്ന ഋതുരാജ് ഓറഞ്ച് ക്യാപ്പ് പട്ടികയിലും ഒന്നാം സ്ഥാനത്ത് എത്തി. രവീന്ദ്ര ജഡേജ 15 പന്തുകളിൽ 32 റൺസെടുത്ത് പുറത്താവാതെ നിന്നു. രാജസ്ഥാനു വേണ്ടി രാഹുൽ തെവാട്ടിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. (super kings innings royals)

    മികച്ച തുടക്കമാണ് ഗെയ്ക്‌വാദും ഡുപ്ലെസിയും ചേർന്ന് ചെന്നൈക്ക് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 47 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഡുപ്ലെസിയെ (25) പുറത്താക്കിയ തെവാട്ടിയ ഈ കൂട്ടുകെട്ട് പൊളിച്ചു. ദക്ഷിണാഫ്രിക്കൻ താരത്തെ സഞ്ജു സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. റെയ്ന (3) വേഗം മടങ്ങി. തെവട്ടിയയുടെ പന്തിൽ റെയ്നയെ ശിവം ദുബെ പിടികൂടി.

    Read Also : രാജസ്ഥാനെതിരെ ചെന്നൈ ബാറ്റ് ചെയ്യും; ഇരു ടീമിലും മാറ്റങ്ങൾ

    മൂന്നാം വിക്കറ്റിൽ ഗെയ്‌ക്‌വാദിന് ഉറച്ച പിന്തുണയുമായി മൊയീൻ അലി എത്തിയതോടെ റണ്ണൊഴുകാൻ തുടങ്ങി. 57 റൺസാണ് മൂന്നാം വിക്കറ്റിൽ സഖ്യം കൂട്ടിച്ചേർത്തത്. ഗെയ്ക്‌വാദ് തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞപ്പോൾ മൊയീൻ അലി യുവതാരത്തിന് മികച്ച പിന്തുണ നൽകി. ഇതിനിടെ ഗെയ്ക്‌വാദ് ഫിഫ്റ്റി തികച്ചു. പിന്നാലെ മൊയീൻ അലി (21) മടങ്ങി. ഇംഗ്ലണ്ട് താരത്തെ തെവാട്ടിയയുടെ പന്തിൽ സഞ്ജു സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. അമ്പാട്ടി റായുഡു (2) ചേതൻ സക്കരിയയുടെ പന്തിൽ ഗ്ലെൻ ഫിലിപ്സിനു പിടികൊടുത്ത് പുറത്തായി.

    അഞ്ചാം വിക്കറ്റിലെത്തിയ ജഡേജ ചിലൻ തകർപ്പൻ ഷോട്ടുകളുമായി ചെന്നൈയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. മുസ്തഫിസുർ റഹ്മാൻ എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്സറും രണ്ട് ബൗണ്ടറിയും സഹിതം 22 റൺസാണ് ചെന്നൈ അടിച്ചുകൂട്ടിയത്. ഇന്നിംഗ്സിലെ അവസാന പന്തിൽ സിക്സർ അടിച്ച് ഋതുരാജ് തൻ്റെ ആദ്യ ഐപിഎൽ സെഞ്ചുറി തികച്ചു. 60 പന്തിലാണ് താരം സെഞ്ചുറി തികച്ചത്. അഞ്ചാം വിക്കറ്റിൽ ഗെയ്ക്‌വാദ്- ജഡേജ സഖ്യം അപരാജിതമായ 55 റൺസിൻ്റെ കൂട്ടുകെട്ടിലാണ് പങ്കാളി ആയത്. ഗെയ്ക്‌വാദ് (101), ജഡേജ (32) എന്നിവർ പുറത്താവാതെ നിന്നു.

    Story Highlights: chennai super kings innings rajasthan royals

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top