Advertisement

അനധികൃത സ്വത്ത് സമ്പാദനമെന്ന പരാതി; കെ സുധാകരന് നേതാക്കളുടെ പിന്തുണ

October 2, 2021
Google News 1 minute Read

അനധികൃത സ്വത്ത് സമ്പാദന പരാതിയെ തുടർന്ന് കെ സുധാകരനെതിരായ അന്വേഷണം രാഷ്ട്രീയ വിരോധം തീർക്കാനാണെങ്കിൽ നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.

ഇതിനിടെ ബ്രണ്ണൻ കോളജ് വിവാദത്തിന്റെ തുടർച്ചയായാണ് അന്വേഷണമെന്നും ഏത് അന്വേഷണത്തെയും അതിജീവിക്കുമെന്ന് കെ മുരളീധരൻ എം പിയും പ്രതികരിച്ചു.

Read Also : അനധികൃത സ്വത്ത് സമ്പാദനമെന്ന് പരാതി; കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് ശുപാർശ

അനധികൃത സ്വത്ത് സമ്പാദന പരാതിയെ തുടർന്ന് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. സുധാകരന്റെ മുൻ ഡ്രൈവറുടെ പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയായിരുന്നു. വിശദമായ അന്വേഷണത്തിന് അനുമതി തേടി സർക്കാരിന് വിജിലൻസ് റിപ്പോർട്ട് നൽകി. തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസ് നിലപാട്. കേസെടുത്ത് അന്വേഷണത്തിന് നിയമതടസമുണ്ടോ എന്നറിയാൻ വിജിലൻസ് നിയമോപദേശം തേടി.

Read Also : കൈയിൽ പണമില്ലെന്ന് മോൻസൺ മാവുങ്കൽ; ലാപ്ടോപും കമ്പ്യൂട്ടറും പരിശോധനയ്ക്ക് അയക്കും

Story Highlights: Leaders support K Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here