കൈയിൽ പണമില്ലെന്ന് മോൻസൺ മാവുങ്കൽ; ലാപ്ടോപും കമ്പ്യൂട്ടറും പരിശോധനയ്ക്ക് അയക്കും

തന്റെ കൈവശം പണമില്ലെന്ന് മോൻസൺ മാവുങ്കൽ അന്വേഷണ സംഘത്തോട് പറഞ്ഞു. മോൻസണിന്റെ ലാപ്ടോപും കമ്പ്യൂട്ടറും പരിശോധനയ്ക്ക് അയക്കും. സാധനങ്ങൾ കൈമാറിയവർ തന്നെയാണ് തനിക്ക് രേഖയും തന്നതെന്ന് മോൻസൺ മാവുങ്കൽ വെളിപ്പെടുത്തി. മോൻസണിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. മോൻസൺ മാവുങ്കലിന്റെ വീട്ടിൽ പുരാവസ്‌തുവകുപ്പിന്റെ പരിശോധന ഇന്ന് പൂർത്തിയായി.
Read Also : അപകീർത്തികരമായ പരാമർശം; റോയ് മാത്യുവിനും, വിനു വി ജോണിനുമെതിരെ നിയമ നടപടിക്കൊരുങ്ങി മനീഷാ രാധാകൃഷ്ണൻ
അതേസമയം, മോൻസൺ മാവുങ്കലിന്റെ മ്യൂസിയത്തിലെ ശീൽപ്പങ്ങളും വിഗ്രഹങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു. തിരുവനന്തപുരം ക്രൈംബ്രാഞ്ചാണ് വസ്തുക്കൾ പിടിച്ചെടുത്തത്. ശിൽപ്പി സുരേഷ് മോൻസണ് നിർമ്മിച്ച് നൽകിയ എട്ട് ശിൽപ്പങ്ങളും വിഗ്രഹങ്ങളും റെയ്ഡിൽ കണ്ടെത്തി. പുലർച്ചയോടെയാണ് ക്രൈംബ്രാഞ്ച് സംഘം എത്തി അന്വേഷണം ആരംഭിച്ചത്.
Story Highlights: monson-mavunkal-case-crimebranch-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here