Advertisement

ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്ററിനെ സമനിലയിൽ കുരുക്കി എവർട്ടൺ

October 2, 2021
Google News 1 minute Read
manchester united drew everton

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില. യുണൈറ്റഡിൻ്റെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ എവർട്ടൺ ആണ് ആതിഥേയരെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. മാഞ്ചസ്റ്ററിനായി ആന്തണി മാർഷ്യാൽ ഗോൾ പട്ടികയിൽ ഇടം നേടിയപ്പോൾ ആൻഡ്രോസ് ടൗൺസെൻഡ് ആണ് എവർട്ടണിൻ്റെ സമനില ഗോൾ നേടിയത്. (manchester united drew everton)

സൂപ്പർ താരം ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തിയാണ് യുണൈറ്റഡ് കളി ആരംഭിച്ചത്. കളിയിൽ മാഞ്ചസ്റ്റർ പൂർണ ആധിപത്യം പുലർത്തിയെങ്കിലും കൗണ്ടർ അറ്റാക്കുകളിലൂടെ എതിരാളികളെ വിറപ്പിക്കാൻ എവർട്ടണു സാധിച്ചു. പഴുതടച്ച പ്രതിരോധക്കേട്ട കെട്ടിയ എവർട്ടണെ മറികടന്ന് മാഞ്ചസ്റ്റർ തന്നെയാണ് ആദ്യം വല കുലുക്കിയത്. ഫ്രഞ്ച് താരം ആന്തണി മാർഷ്യാൽ നേടിയ ഗോളിൻ്റെ ലീഡിൽ യുണൈറ്റഡ് ആദ്യ പകുതി പിരിഞ്ഞു.

57ആം മിനിട്ടിൽ എഡിസൺ കവാനിക്ക് പകരം ക്രിസ്റ്റ്യാനോ എത്തി. 8 മിനിട്ടുകൾക്ക് ശേഷം എവർട്ടണിൻ്റെ സമനില ഗോൾ. കൗണ്ടർ അറ്റാക്കിനൊടുവിൽ ആൻഡ്രോസ് ടൗൺസെൻഡ് ഡി ഗിയയെ കീഴടക്കി. മത്സരത്തിൻ്റെ 86ആം മിനിട്ടിൽ യെറി മിനയിലൂടെ എവർട്ടൺ ലീഡ് എടുത്തെങ്കിലും റഫറി അത് ഓഫ്സൈഡ് വിധിച്ചു.

പോയിൻ്റ് പട്ടികയിൽ യുണൈറ്റഡ് 14 പോയിൻ്റുമായി മൂന്നാം സ്ഥാനത്താണ്. ലിവർപൂളിനും 14 പോയിൻ്റ് തന്നെയാണ് ഉള്ളതെങ്കിലും ഗോൾ വ്യത്യാസമാണ് യുണൈറ്റഡിനെ മൂന്നാം സ്ഥാനത്ത് ബാക്കിയത്. 16 പോയിൻ്റുള്ള ചെൽസി ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 14 പോയിൻ്റുള്ള എവർട്ടൺ നാലാമതാണ്.

Story Highlights: manchester united drew everton

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here